രാജ്യത്തെ വാഹന വിപണിയുടെ അമ്പത് ശതമാനത്തോളം വിറ്റഴിച്ചത് മാരുതിയുടെ മോഡലുകൾ

ആഭ്യന്തര കാര്‍ വിപണിയില്‍ വീണ്ടും സ്ഥാനമുറപ്പിച്ച് മാരുതി. കഴിഞ്ഞ മാസം ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ആദ്യ പത്ത് ബ്രാന്‍ഡുകളില്‍ കമ്പനിയുടെ എട്ട് മോഡലുകള്‍ ഇടംപിടിച്ചു. ഇത് രാജ്യത്തെ വാഹന വിപണിയുടെ അമ്പത് ശതമാനത്തോളം വരും.

author-image
Greeshma G Nair
New Update
രാജ്യത്തെ വാഹന വിപണിയുടെ അമ്പത് ശതമാനത്തോളം വിറ്റഴിച്ചത് മാരുതിയുടെ മോഡലുകൾ

ന്യൂഡൽഹി : ആഭ്യന്തര കാര്‍ വിപണിയില്‍ വീണ്ടും സ്ഥാനമുറപ്പിച്ച് മാരുതി. കഴിഞ്ഞ മാസം ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ആദ്യ പത്ത് ബ്രാന്‍ഡുകളില്‍ കമ്പനിയുടെ എട്ട് മോഡലുകള്‍ ഇടംപിടിച്ചു. ഇത് രാജ്യത്തെ വാഹന വിപണിയുടെ അമ്പത് ശതമാനത്തോളം വരും.

കഴിഞ്ഞ മാസം മാത്രം 22,998 അള്‍ട്ടോ കാറുകളാണ് വിറ്റത്. 2016 ജനുവരിയില്‍ ഇത് 21,462 ആയിരുന്നു. കമ്പനിയുടെ ഡിസയറാണ് രണ്ടാം സ്ഥാനത്ത്. 2016 ജനുവരിയില്‍ 14,042 ഡിസയര്‍ വിറ്റപ്പോള്‍ കഴിഞ്ഞ മാസമിത് 15,087 ആയി ഉയര്‍ന്നു. വാഗണറിനാണ് മൂന്നാം സ്ഥാനം, 14,930 എണ്ണം. കഴിഞ്ഞ കൊല്ലം 12,744 കാറുകളുമായി നാലാം സ്ഥാനത്തായിരുന്നു വാഗണര്‍. ഹാച്ച് ബാക് സ്വിഫ്റ്റാണ് നാലാമത്. കഴിഞ്ഞ മാസം 14,545 സ്വിഫ്റ്റാണ് വിറ്റത്. കഴിഞ്ഞ കൊല്ലമിത് 14,057 ആയിരുന്നു.

ഹ്യുണ്ടായിയുടെ ഐ10 അഞ്ചാം സ്ഥാനം കരസ്ഥമാക്കി. 11,460 കാറുകളാണ് കഴിഞ്ഞ മാസം വിറ്റത്. 9,934 കാറുകളാണ് ഇവര്‍ കഴിഞ്ഞ കൊല്ലം ഇതേ മാസത്തില്‍ വിറ്റു. കമ്പനിയുടെ തന്നെ എലൈറ്റ് ഐ 20യാണ് ആറാം സ്ഥാനത്ത്. 11,460 കാറുകള്‍ കഴിഞ്ഞ മാസം വിറ്റുപോയി. എംഎസ്‌ഐയുടെ സെലേറിയോ 10,879 കാറുമായി ഏഴാം സ്ഥാനത്തും എത്തി. എട്ടാമത് മാരുതിയുടെ ബലേനോയാണ്. 10,476 കാറുകളാണ് വിറ്റത്. കഴിഞ്ഞ കൊല്ലം ഇവര്‍ ഏഴാമതായിരുന്നു.

കമ്പനിയുടെ തന്നെ എസ്‌യുവിയായ ബ്രീസിന്റെ 8,932 എണ്ണം വിറ്റുപോയി. ഇര്‍ക്കാണ് എട്ടാം സ്ഥാനത്ത്. 8,723 എണ്ണം വിറ്റ ഓമ്‌നി വാന്‍ പട്ടികയില്‍ പത്തിന് പുറത്തായി.
ഹ്യുണ്ടായിയുടെ ക്രെറ്റയും ഹോണ്ടയുടെ കാറുകളും ആദ്യപത്തില്‍ എത്തിയില്ല. 

maruti cars