തലസ്ഥാന നഗരിയിൽ റിയൽ എസ്റ്റേറ്റ് മേഖലയുടെ കുതിച്ചുചാട്ടം

By Hiba.23 11 2023

imran-azhar

 

തിരുവനന്തപുരം: കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ നിന്ന് സമാഹരിച്ച രെജിസ്ട്രേഷൻ ഡാറ്റ പ്രകാരം 2021 മുതൽ 2023 നവംബർ വരെ 6000 റെസിഡൻഷ്യൽ യൂണിറ്റുകൾ ഉൾകൊള്ളുന്ന 88 പദ്ധതികൾ നഗരത്തിൽ ആരംഭിച്ചു. യൂണിറ്റുകളുടെ എണ്ണത്തിൽ തിരുവനന്തപുരം എല്ലാ തരത്തിലും സ്ഥിരമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു.

 

2021 നും 2023 നും ഇടയിൽ ആരംഭിച്ച റെസിഡന്റിൽ യൂണിറ്റുകളുടെ എണ്ണം 44 % വർധിച്ചു. 2021 കോവിഡ് മഹാമാരിയുടെ സമയത്ത് ഇതിൽ ഇടിവുണ്ടായെങ്കിലും, 2023 നവംബറിന് മുൻപുള്ള രണ്ട് വർഷ കാലയളവിൽ വ്യത്യസ്ത പ്രോജക്ടുകൾക്ക് കീഴിലുള്ള റെസിഡൻഷ്യൽ യൂണിറ്റുകൾ 64 . 5 % വർധിച്ചു.2022 നും 2023 നവംബറിനും ഇടയിൽ റെസിഡൻഷ്യൽ വിഭാഗത്തിൽ 2000 യൂണിറ്റുകൾ നഗരത്തിൽ ആരംഭിച്ചു.

 

"തിരുവനന്തപുരത്തെ ആവാസവ്യവസ്ഥ നിക്ഷേപിക്കാൻ നല്ലതാണ്. നഗരം താമസിക്കാൻ അനുയോജ്യമായ സ്ഥലവുമാണ്, അത് ട്രാഫിക് സൗകര്യങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ നഗരത്തിലെ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാനുള്ള സൗകര്യമോ ആകട്ടെ. കൊച്ചിയും തിരുവനന്തപുരവും പോലെയുള്ള നഗരങ്ങൾ നിങ്ങൾക്ക് എളുപ്പത്തിൽ ചുറ്റിക്കറങ്ങാൻ കഴിയുന്ന ഒരു സ്ഥലമാണ്," ക്രെഡായ് തിരുവനന്തപുരം കൺവീനർ ജനറലും ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ എസ് എൻ രഘുചന്ദ്രൻ നായർ പറഞ്ഞു.

 

OTHER SECTIONS