/kalakaumudi/media/post_banners/a599b459676eef93ab45c5c7be6223a2daf13ae83e9097342efcfa8be7cb79e1.jpg)
തിരുവനന്തപുരം: ഐസ്‌ക്രീമുകളില്‍ വ്യത്യസ്ത ആഗ്രഹിക്കുവര്‍ക്ക് പറ്റിയൊരിടമാണ് നീരാവി. ഫെസ്ബുക്കുകളിലും യൂട്യൂബിലും മാത്രം കണ്ടിട്ടുള്ള റോള്‍ ഐസ്‌ക്രീമുകളുടെ വ്യത്യസ്തകളാണ് തിരുവനന്തപുരം പനവിളയിലുള്ള നീരാവിയിലുള്ളത്. തായ്‌ലന്‍ഡ് തെരുവോരങ്ങളില്‍ കിട്ടുന്ന റോള്‍ ഐസ്‌ക്രീമുകള്‍ വളരെ പ്രസിദ്ധമാണ്. ഇത്തരത്തിലുള്ള റോള്‍ ഐസ്‌ക്രീം കിട്ടുന്ന തിരുവനന്തപുരത്തെ ഏക കടയാണ് നീരാവി.
മൈനസ് 22 ഡിഗ്രീ സെല്‍ഷ്യല്‍സില്‍ തണുപ്പിച്ച സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പ്ലേറ്റില്‍ ആവശ്യക്കാരുടെ ഇഷ്ടാനുസരണം അപ്പോള്‍ തന്നെ തയ്യാറാക്കി നല്‍കുന്നതാണ് നീരാവിയുടെ സ്റ്റൈല്‍. വിഷ്ണു പ്രകാശ്, ഷാഹിദ് മുഹമ്മദ്, ശ്യാം വിഷ്ണു എന്നി സുഹൃത്തുക്കള്‍ ചേര്‍ന്നാണ് നീരാവി ഒരു വര്‍ഷം മുന്‍പ് ആരംഭിച്ചത്. യാത്രകളോടും വ്യത്യസ്ത രുചികളോടും താല്‍പര്യമുള്ള ഈ മൂവര്‍ സംഘം ഏറെ നാളത്തെ ആലോചനയ്‌ക്കൊടുവിലാണ് റോള്‍ ഐസ്‌ക്രീം എന്ന ആശയത്തിലെത്തിയത്.
മൂന്ന് മാസമെടുത്ത് പലതരം രുചിക്കൂട്ടുകള്‍ പരീക്ഷിച്ച ശേഷമാണ് നീരാവിയുടെ പ്രവര്‍ത്തനമാരംഭിച്ചത്. കിവിയും, പൈനാപ്പിളും, ഓറിയോയും, റെഡ് വെല്‍വെറ്റും,ചോക്‌ളേറ്റും പഴവുമെല്ലാം നീരാവിയുടെ ഐസ്‌ക്രീം റോളില്‍ ചേരുംപടി ചേരും. നാച്ചുറല്‍ സീസണല്‍ ഫ്രൂ'്സ് വച്ചാണ് പ്രാധാനമായും റോള്‍ ഐസ്‌ക്രീമുകള്‍ ചെയ്യുത്. ഇതുകൂടാതെ റെഡ് വെല്‍വെറ്റും, ബ്രൗണിയും, ചോക്ലേറ്റും, ഓറിയോയുമെല്ലാം വന്‍ഡിമാന്‍ഡുള്ളതാണ്. വൈകുേരങ്ങളിലും വീക്കെന്‍ഡിസുമാണ് ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടുന്നത്.
റോള്‍ ഐസ്‌ക്രീമുകള്‍ക്ക് പുറമേ ഹോംമേഡ് വിഭവങ്ങളും ഇവിടെയൊരുക്കുന്നുണ്ട്. പാനീപൂരി, ബേല്‍പുരി, ചാറ്റ്, മലബാര്‍ പലഹാരങ്ങള്‍, ഫ്രഷ് ജ്യൂസ് തുടങ്ങിയവയാണ് പ്രധാനമായുമുള്ളത്. വരും ദിവസങ്ങളില്‍ കപ്പ് കേക്കുകളും, പേസ്ട്രികളും ആരംഭിക്കുമെുന്നും ഉടമകളിലൊരാളയ വിഷ്ണു പറയുന്നു . 11 മണി മുതല്‍ രാത്രി 10 മണി വരെയാണ് നീരാവിയുള്ളത്. ഞായറാഴ്ച ദിവസം ഉച്ചയ്ക്ക് 2 മണി മുതല്‍ 10 മണി വരെയും. ഇവിടെയെത്തുന്നവരില്‍ ഏറെയും ചെറുപ്പക്കാരാണ്. 5 റോളുകളുള്ള ഒരു ബൗള്‍ ഐസ്‌ക്രീമിനു 100 രൂപ മുതല്‍ 150 രൂപ വരെയാണ്. അഞ്ച് റോളുകളുടെ ഒരു ബൗളിനായി 4 മുതല്‍ 5 മിനിട്ട് സമയമെടുക്കും.