ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു; നിഫ്റ്റി 15,200ന് മുകളിലെത്തി

നിഫ്റ്റി 15,200ന് മുകളിലെത്തി. സെന്‍സെക്സ് 374 പോയന്റ് നേട്ടത്തില്‍ 51,400ലും നിഫ്റ്റി 109 പോയന്റ് ഉയര്‍ന്ന് 15,207ലുമാണ് വ്യാപാരം തുടങ്ങിയത്.

author-image
Web Desk
New Update
ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു; നിഫ്റ്റി 15,200ന് മുകളിലെത്തി

മുംബൈ: നിഫ്റ്റി 15,200ന് മുകളിലെത്തി. സെന്‍സെക്സ് 374 പോയന്റ് നേട്ടത്തില്‍ 51,400ലും നിഫ്റ്റി 109 പോയന്റ് ഉയര്‍ന്ന് 15,207ലുമാണ് വ്യാപാരം തുടങ്ങിയത്.

ബിഎസ്ഇയിലെ 1128 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 243 ഓഹരികള്‍ നഷ്ടത്തിലുമാണ്. 43 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെനേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.

ഇന്‍ഡസിന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, സണ്‍ ഫാര്‍മ, എസ്ബിഐ, ടൈറ്റാന്‍, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

 

nifty sensex