സ്വിഗിയും കൂട്ട പിരിച്ചുവിടലിന് ഒരുങ്ങുന്നു; 250 ജീവനക്കാർ വരെ പുറത്ത് പോയേക്കാം

ക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.250 ജീവനക്കാരെ വരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി പറയുന്നത്

author-image
Lekshmi
New Update
സ്വിഗിയും കൂട്ട പിരിച്ചുവിടലിന് ഒരുങ്ങുന്നു; 250 ജീവനക്കാർ വരെ പുറത്ത് പോയേക്കാം

ന്യൂഡൽഹി: ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.250 ജീവനക്കാരെ വരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി പറയുന്നത്.ഇത് മൊത്തം തൊഴിലാളികളുടെ 3 മുതൽ 5 ശതമാനം വരെയാണ്.

വിതരണ ശൃംഖല, ഉപഭോക്തൃ സേവനം, സാങ്കേതികവിദ്യ എന്നിവയിൽ നിന്നുള്ള ജീവനക്കാരെയാണ് പിരിച്ചുവിടൽ ബാധിക്കുക.എന്നാൽ നിലവിൽ സ്വിഗ്ഗിയിൽ പിരിച്ചിവിടലൊന്നും നടന്നിട്ടില്ല എങ്കിലും സമീപഭാവിയിൽ അത്തരമൊരു സാധ്യത തള്ളിക്കളയുന്നില്ലെന്നും സ്വിഗ്ഗി പറഞ്ഞു.

ജീവനക്കാരുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത് എന്നും കമ്പനി മേലുദ്യോഗസ്ഥർ ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.സ്വിഗ്ഗിയുടെ ഗ്രോസറി ഡെലിവറി സേവനമായ ഇൻസ്റ്റാമാർട്ടിൽ നിന്ന് കമ്പനി ജീവനക്കാരെ മറ്റ് പ്രവർത്തനങ്ങളിലേക്ക് മാറ്റുകയാണ്.

കോവിഡിന് ശേഷം ഭക്ഷണ വിതരണ സ്ഥാപനങ്ങൾക്ക് കനത്ത നഷ്ടം നേരിടുന്നതിനാൽ ജീവനക്കാരെ കുറച്ചു കമ്പനിയുടെ കാര്യക്ഷമത കൂട്ടാനാണ് കമ്പനികൾ ശ്രമിക്കുന്നത്.

swiggy employees