പുതിയ 20 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും

പുതിയ ഡിസൈനും പ്രത്യേകതകളുമായി പുതിയ 20 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. കഴിഞ്ഞ ദിവസം പുതിയ നോട്ട് പുറത്തിറങ്ങുമെന്നാണ് ആര്‍ബിഐ അറിയിച്ചത്. ഇതുവരെ പിന്തുടർന്നിരുന്ന മഹാത്മാഗാന്ധി സീരീസ് തന്നെ പിന്തുടരുതായിരിക്കും നോട്ടിന്റെ ഒരു വശം. പച്ച കലര്‍ന്ന മഞ്ഞ നിറത്തിലാണ് നോട്ട് ആവിഷ്‌കരിച്ചിരിക്കുന്നത്.

author-image
uthara
New Update
 പുതിയ 20 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും

മുംബൈ: പുതിയ ഡിസൈനും പ്രത്യേകതകളുമായി പുതിയ 20 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. കഴിഞ്ഞ ദിവസം പുതിയ നോട്ട് പുറത്തിറങ്ങുമെന്നാണ് ആര്‍ബിഐ അറിയിച്ചത്. ഇതുവരെ പിന്തുടർന്നിരുന്ന മഹാത്മാഗാന്ധി സീരീസ് തന്നെ പിന്തുടരുതായിരിക്കും നോട്ടിന്റെ ഒരു വശം. പച്ച കലര്‍ന്ന മഞ്ഞ നിറത്തിലാണ് നോട്ട് ആവിഷ്‌കരിച്ചിരിക്കുന്നത്.

നോട്ടിന്റെ മുന്‍ഭാഗത്ത് മദ്ധ്യത്തിലായിട്ടാണ് ഗാന്ധിജിയുടെ ചിത്രം. ചെറിയ വലുപ്പത്തില്‍ ഹിന്ദിയില്‍ ആര്‍ബിഐ, ഭാരത്, ഇന്ത്യ, 20 എന്നിങ്ങനെ എഴുതിയിട്ടുണ്ട്.നോട്ടിന്റെ മറുപുറത്ത് മഹാരാഷ്ട്രയിലെ ചരിത്ര പ്രധാനമായ എല്ലോറ ഗുഹയുടെ ചിത്രങ്ങളാണ്. രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യം നിലനിര്‍ത്താനാണ് എല്ലോറ ഗുഹയുടെ ചിത്രം നോട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് ആര്‍ബിഐ വ്യക്തമാക്കി.

ജിയോമെട്രിക് പാറ്റേണിലാണ് നോട്ടിലെ മറ്റ് ഡിസൈനുകള്‍ തയാറാക്കിയിട്ടുള്ളത്. നിലവില്‍ ഉപയോഗിച്ച് വരുന്ന നോട്ടുകളില്‍ നിന്നും ഏറെ വ്യത്യസ്തമായ കളര്‍ ആണ് ഇരുപത് രൂപാ നോട്ടിന് ആര്‍ബിഐ നല്‍കിയിട്ടു ള്ളത്. അതേസമയം ഇതുവരെ ഇറക്കിയിട്ടുള്ള നോട്ടുകളുടെ വര്‍ഗത്തില്‍പ്പെട്ടത് തന്നെയാണ് പുതിയ ഇരുപത് രൂപാ നോട്ടും ആര്‍ബിഐ വ്യക്തമാക്കി.

എന്നാല്‍ മഹാത്മാഗാന്ധിയുടെ ചിത്രം അടങ്ങിയ പുറത്ത് ദേവഗിരി സ്‌ക്രിപ്റ്റില്‍ ആണ് ഇരുപത് എഴെുതിയിരിക്കുന്നത്. അശോക പില്ലറിന്റെ എംപ്ലം പുതിയ നോട്ടിന്റെ വലത് വശത്തും ഉള്‍പ്പെടുത്തിയിട്ടു ണ്ട്. നോട്ടിന്റെ മറുവശത്ത് നോട്ട് പ്രിന്റ് ചെയ്ത വര്‍ഷവും സ്വച്ഛ്ഭാരത് ലോഗോയും സ്ലോഗണും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

20 rs