മിഷന്‍ 1000 പദ്ധതി; ആദ്യഘട്ടത്തില്‍ 250 എംഎസ്എംഇ

മിഷന്‍ 1000 പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 250 എംഎസ്എംഇകളെ കൂടി തിരഞ്ഞെടുക്കുമെന്ന് മന്ത്രി പി രാജീവ്.

author-image
anu
New Update
മിഷന്‍ 1000 പദ്ധതി; ആദ്യഘട്ടത്തില്‍ 250 എംഎസ്എംഇ

തിരുവനന്തപുരം: മിഷന്‍ 1000 പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 250 എംഎസ്എംഇകളെ കൂടി തിരഞ്ഞെടുക്കുമെന്ന് മന്ത്രി പി രാജീവ്. മിഷന്‍ 1000 പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ ഈ വര്‍ഷം ഒരവസരം കൂടി ലഭിക്കും. ഒരു തദ്ദേശ സ്ഥാപനത്തില്‍ ഒരു സംരംഭം എന്ന ലക്ഷ്യത്തിലുള്ള വ്യവസായ വകുപ്പിന്റെ പദ്ധതിക്ക് ഈ മാസം തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 88 എംഎസ്എംഇകളുടെ ആദ്യ ബാച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) 100 കോടി വിറ്റുവരവുള്ള ബിസിനസ്സുകളായി ഉയര്‍ത്തുന്നതിനുള്ളതാണ് സര്‍ക്കാരിന്റെ മിഷന്‍ 1000 പദ്ധതി. പദ്ധതിയുടെ സബ്‌സിഡികള്‍ക്കായി അപേക്ഷിക്കുന്നതിനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

Latest News Business News mission 1000 project