ഫെഡറൽ ബാങ്കിന്റെ അറ്റാദായത്തിൽ 35 ശതമാനം വർധന

സെപ്റ്റംബർ 30 ന് അവസാനിച്ച 2023-24 സാമ്പത്തിക വർഷത്തിലെ കണക്കാനുസരിച്ച് ഫെഡറൽ ബാങ്ക് അറ്റാദായത്തിൽ 35.54% വർധനവോടെ മികച്ച വാർഷിക വളർച്ച നേടിയിരിക്കുന്നു.രണ്ടാം പാദത്തിൽ ബാങ്കിന് 1,324.45 കോടി രൂപ പ്രവർത്തന ലാഭവും 953.82 കോടി രൂപ അറ്റാദായവും രേഖപ്പെടുത്തി.

author-image
Hiba
New Update
ഫെഡറൽ ബാങ്കിന്റെ അറ്റാദായത്തിൽ 35 ശതമാനം വർധന

കൊച്ചി: സെപ്റ്റംബർ 30 ന് അവസാനിച്ച 2023-24 സാമ്പത്തിക വർഷത്തിലെ കണക്കാനുസരിച്ച് ഫെഡറൽ ബാങ്ക് അറ്റാദായത്തിൽ 35.54% വർധനവോടെ മികച്ച വാർഷിക വളർച്ച നേടിയിരിക്കുന്നു.രണ്ടാം പാദത്തിൽ ബാങ്കിന് 1,324.45 കോടി രൂപ പ്രവർത്തന ലാഭവും 953.82 കോടി രൂപ അറ്റാദായവും രേഖപ്പെടുത്തി.

പ്രവർത്തന ലാഭം 9.26% ആണ്‌. ബാങ്കിന്റെ നെറ്റ് ഇന്റെരെസ്റ്റ് വരുമാനം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 16.72 ശതമാനം വർധിച്ച് 1,761.83 കോടി രൂപയിൽ നിന്ന് 2,056.42 കോടി രൂപയായി.ഇതനുസരിച്ച് മൊത്തത്തിൽ 33.59 ശതമാനം വർധിച്ച് 6,185.70 കോടി രൂപയിലെത്തി.

വാർഷിക വരുമാനം (ഇപിഎസ്) 16.57 രൂപയാണ്.2023 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിന്റെ അടിസ്ഥാനത്തിൽ ബാങ്കിന്റെ മൊത്ത എൻപിഎ 4,436.05 കോടി രൂപയായി ഉയർന്നു, ഇത് മൊത്ത മുൻകരുതലുകളുടെ 2.26% ശതമാനം ആണ്.സെപ്തംബർ 30 വരെ അറ്റ എൻപിഎ 1,229.81 കോടി രൂപയും അറ്റ എൻപിഎയുടെ ശതമാനം 0.64 ശതമാനവുമാണ്.

federal bank 35 percent increase net profit