/kalakaumudi/media/post_banners/4fbce955566920bbf2f15b0bcd93dd0de3d3d90ed9f628c48f3ed7792ca94692.jpg)
ന്യൂഡല്‍ഹി : ഇതാ 350 രൂപയുടെ നാണയം എത്തുന്നു. രാജ്യത്ത് ഇതാദ്യമായാണ് ഇത്രയും വലിയ തുകയുടെ നാണയം എത്തുന്നത്. രാജ്യത്ത് 350 രൂപ നാണയം ഉടന്‍ പുറത്തിറക്കും. ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിയുടെ 350-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ആര്‍ബിഐ 350 രൂപയുടെ ലിമിറ്റഡ് എഡിഷന്‍ നാണയങ്ങള്‍ ഉടന്‍ പുറത്തിറക്കും. നാണയത്തിന്റെ മുന്‍ഭാഗത്ത് 'അശോക സ്തംഭം' ആലേഖനം ചെയ്തിട്ടുണ്ടാകും. നാണയത്തിന്റെ ചുറ്റളവ് 44 മില്ലീമീറ്ററാണ്. പുറത്തിറക്കുന്ന നാണയത്തിന്റെ കൃത്യമായ എണ്ണം റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടില്ല.