യുഎസിലെ സമ്പന്ന വനിതകളുടെ പട്ടികയില്‍ 4 ഇന്ത്യന്‍ വംശജര്‍

സ്വയം പ്രയത്‌നത്തിലൂടെയാണ് സമ്പന്നരായ 100 അമേരിക്കന്‍ വനിതകളുടെ ഫോബ്‌സ് പട്ടികയില്‍ ഇവര്‍ സ്ഥാനംനേടിയത്. ജൂലൈ 10 ന് പുറട്ടുവിട്ട പട്ടികയിലാണ് ഇന്ത്യന്‍ വനിതകളും സാന്നിദ്ധ്യമറിയിച്ചത്.

author-image
Greeshma Rakesh
New Update
യുഎസിലെ സമ്പന്ന വനിതകളുടെ പട്ടികയില്‍ 4 ഇന്ത്യന്‍ വംശജര്‍

വാഷിംഗ്ടണ്‍: അമേരിക്കയുടെ സമ്പന്ന വനിതകളുടെ പട്ടികയില്‍ ഇടംനേടി 4 ഇന്ത്യന്‍ വംശജര്‍. പെപ്‌സികോ മുന്‍ ചെയര്‍മാന്‍ ഇന്ദ്ര നൂയി, അരിസ്റ്റ നെറ്റ്‌വര്‍ക്ക് പ്രസിഡന്റും സിഇഒയുമായ ജയശ്രീ ഉല്ലാല്‍, സിന്റെല്‍ ഐടി കമ്പനി സഹസ്ഥാപക നീരജ സേത്തി, കോണ്‍ഫ്യുവെന്റ് ക്ലൗഡ് കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫീസര്‍ നേഹ നാര്‍ഖഡേ എന്നിവരാണ് പട്ടികയയില്‍ ഇടംനേടിയത്.

സ്വയം പ്രയത്‌നത്തിലൂടെയാണ് സമ്പന്നരായ 100 അമേരിക്കന്‍ വനിതകളുടെ ഫോബ്‌സ് പട്ടികയില്‍ ഇവര്‍ സ്ഥാനംനേടിയത്. ജൂലൈ 10 ന് പുറട്ടുവിട്ട പട്ടികയിലാണ് ഇന്ത്യന്‍ വനിതകളും സാന്നിദ്ധ്യമറിയിച്ചത്.

പട്ടികയില്‍ ജയശ്രീ ഉല്ലാല്‍ 15-ാം സ്ഥാനത്താണ്.20,000 കോടിയാണ് ആസ്തി. നീരജ സേത്തി 25-ാം സ്ഥാനത്താണ്.8175 കോടി രൂപയാണ് ആസ്തി.അതെസമയം 38 കാരിയായ നേഹ നാര്‍ഖഡെ 4294 കോടി രൂപ ആസ്തിയുമായി പട്ടികയില്‍ 50-ാം സ്ഥാനത്താണ്.

മാത്രമല്ല 2019ല്‍ പെപ്‌സിക്കോയില്‍ നിന്നു വിരമിച്ച ഇന്ദ്ര നൂയി 2890 കോടി രൂപ ആസ്തിയുമായി പട്ടികയില്‍ 77-ാം സ്ഥാനത്താണ്. യുഎസിലെ ബിസിനസ്,വിനോദ മേഖലകളില്‍ നിന്നുള്‍പ്പെടെ തെരഞ്ഞെടുത്ത 100 പേരുടെ പട്ടികയാണ് ഫോബ്‌സ് പുറത്തുവിട്ടത്.

usa bussiness woman india Bussiness