/kalakaumudi/media/post_banners/3c8720a1dbed5f92757b49ebae28507b21d1e807dc6c91fab49d3e0a579f15f5.jpg)
തിരുവനന്തപുരം: വ്യവസായ വകുപ്പിന്റെ സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായി 7 മാസത്തിനകം 72,091 സംരംഭമാണ് സംസ്ഥാനത്ത് ആരംഭിച്ചത്. ഇതുവഴി 4512.76 കോടി രൂപയുടെ നിക്ഷേപമുണ്ടായി. പുതിയതായി 1,58,687 പേര്‍ക്ക് ജോലി ലഭിച്ചു.
ഏപ്രില്‍ 1 ന് തുടങ്ങിയ പദ്ധതിയില്‍ ഈ സാമ്പത്തികവര്‍ഷം ഒരു ലക്ഷം സംരംഭങ്ങളാണ് ലക്ഷ്യമിടുന്നത്.തദ്ദേശ സ്ഥാപനങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌ക് സൗകര്യമൊരുക്കിയും നാലു ശതമാനം പലിശനിരക്കില്‍ 10 ലക്ഷം രൂപവരെ വായ്പ ലഭ്യമാക്കിയുമാണ് പദ്ധതി. മുഴുവന്‍തദ്ദേശസ്ഥാപനങ്ങളിലുമായി 1153 ഇന്റേണുകളെയും നിയമിച്ചിട്ടുണ്ട്.
ലക്ഷ്യമിട്ടതിനേക്കാള്‍ വേഗതയിലാണ് സംരംഭകവര്‍ഷം മുന്നേറുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഇതിലൂടെ വ്യക്തമാകുന്നത് സംരംഭകരിലുണ്ടായ ആത്മവിശ്വാസമാണെന്ന് മന്ത്രി പറഞ്ഞു.