വലിയ നഷ്ടം തിരിച്ച് പിടിച്ചു; അദാനി ഓഹരികള്‍ക്ക് വിപുലമായ മുന്നേറ്റം

എന്നാല്‍ അദാനി ഗ്രൂപ്പ് ആസൂത്രിതമായി രാജ്യത്തെ കൊള്ളയടിക്കുന്നു. ഇന്ത്യന്‍ പതാകയില്‍ മറഞ്ഞിരുന്ന് അദാനി ഗ്രൂപ്പ് ഇന്ത്യയുടെ ഭാവിയെ പിന്നോട്ടടിക്കുന്നു എന്നും ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റ മറുപടി .

author-image
parvathyanoop
New Update
വലിയ നഷ്ടം തിരിച്ച് പിടിച്ചു; അദാനി ഓഹരികള്‍ക്ക് വിപുലമായ മുന്നേറ്റം

ന്യൂഡല്‍ഹി: അമേരിക്കന്‍ ധനകാര്യ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗും അദാനി ഗ്രൂപ്പും തമ്മിലുളള റിപ്പോര്‍ട്ടിന്റെ പ്രശ്‌നം തുടരുന്നു.ഓഹരി വിപണിയില്‍ കൃത്രിമം നടത്തിയെന്ന ആരോപണത്തിന് അദാനി ഗ്രൂപ്പ് ഹിന്‍ഡന്‍ബര്‍ഗിന് ഇന്നലെ മറുപടി നല്‍കിയിരുന്നു.

രണ്ടു ദിവസം വലിയ നഷ്ടം നേരിട്ട ഓഹരി വിപണിയില്‍ ഇന്ന് വിപുലമായ മുന്നേറ്റമാണ് കണ്ടത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ അദാനി എന്റര്‍പ്രൈസസ് ആറു ശതമാനത്തിന്റെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്.

കനത്ത വില്‍പ്പന സമ്മര്‍ദ്ദം നേരിട്ട അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്സ് എന്നിവ നേട്ടം ഉണ്ടാക്കി.ദേശീയതയുടെ മറവില്‍ തട്ടിപ്പിനെ മറയ്ക്കാനാവില്ല എന്നാണ് അദാനി ഗ്രൂപ്പിന്റെ 413 പേജുള്ള വിശദീകരണത്തിന് മറുപടിയായി ഹിന്‍ഡന്‍ബര്‍ഗ് പറഞ്ഞത്.

ഇന്ത്യയുടെ പുരോഗതി അദാനി തടസ്സപ്പെടുത്തുന്നതായും വിദേശത്തെ സംശയകരമായ ഇടപാടുകളെ കുറിച്ച് അദാനി മറുപടി നല്‍കിയിട്ടില്ലെന്നും ഹിന്‍ഡന്‍ബെര്‍ഗ് കുറ്റപ്പെടുത്തി.413 പേജുള്ള അദാനിയുടെ കുറിപ്പില്‍ മറുപടികളുള്ളത് 30 പേജില്‍ മാത്രം.

എന്നാല്‍ അദാനി ഗ്രൂപ്പ് ആസൂത്രിതമായി രാജ്യത്തെ കൊള്ളയടിക്കുന്നു. ഇന്ത്യന്‍ പതാകയില്‍ മറഞ്ഞിരുന്ന് അദാനി ഗ്രൂപ്പ് ഇന്ത്യയുടെ ഭാവിയെ പിന്നോട്ടടിക്കുന്നു എന്നും ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റ മറുപടി .

Adani Group hindenburg