ലോക സമ്പന്ന പട്ടികയില്‍ ആദ്യ പത്തില്‍ നിന്ന് അദാനി പുറത്ത്

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ലോക സമ്പന്ന പട്ടികയില്‍ ആദ്യ പത്തില്‍ നിന്ന് ഗൗതം അദാനി പുറത്തായി.

author-image
Shyma Mohan
New Update
ലോക സമ്പന്ന പട്ടികയില്‍ ആദ്യ പത്തില്‍ നിന്ന് അദാനി പുറത്ത്

 

മുംബൈ: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ലോക സമ്പന്ന പട്ടികയില്‍ ആദ്യ പത്തില്‍ നിന്ന് ഗൗതം അദാനി പുറത്തായി.

ബ്ലൂംബെര്‍ഗ് പട്ടികയില്‍ നാലാം സ്ഥാനത്ത് നിന്ന് 11ാം സ്ഥാനത്തേക്കാണ് അദാനി പിന്തള്ളപ്പെട്ടത്. മൂന്ന് ദിവസത്തിനുള്ളില്‍ 34 ബില്യണ്‍ ഡോളറിന്റെ തകര്‍ച്ചയാണ് അദാനി നേരിട്ടത്. തുടര്‍ച്ചയായി ഓഹരി വിപണിയില്‍ നേരിടുന്ന തകര്‍ച്ചയാണ് അദാനിക്ക് വെല്ലുവിളിയാവുന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് തൊട്ടുമുന്നില്‍ മാത്രമാണ് അദാനിയുള്ളത്. 84.4 ബില്യണ്‍ ഡോളറാണ് അദാനിയുടെ മൂല്യം. 82.2 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ മൂല്യം.

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ കനത്ത തിരിച്ചടിയാണ് അദാനി ഗ്രൂപ്പ് നേരിടുന്നത്. ഒറ്റ ദിവസം ഏതാണ്ട് എഴുപത്തിനാലായിരം കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയില്‍ നിന്ന് അദാനി ഗ്രൂപ്പ് നേരിട്ടത്.

gautam adani