/kalakaumudi/media/post_banners/fe7c6bd663e4af1eacf8ce7fc51e7206b7b7fed46e3ecda33e97dc12c8d8048f.jpg)
മുംബൈ: ലോക സമ്പന്നരില്‍ രണ്ടാമനായ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പും ഏഷ്യയിലെ സമ്പന്നരില്‍ രണ്ടാമനായ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും പുതിയ കരാറില്‍ ഒപ്പുവെച്ചു.
അദാനി ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസിലും റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ അദാനി ഗ്രൂപ്പിലും ഏറ്റെടുക്കില്ല എന്ന പുതിയ കരാറിലാണ് ഒപ്പുവെച്ചത്. അദാനി ഗ്രൂപ്പിന്റെയും റിലയന്‍സിന്റെയും എല്ലാ കമ്പനികള്‍ക്കും ബാധകമാണ് ഈ നിരോധന കരാര്‍. മെയ് മാസം മുതലാണ് കരാര്‍ പ്രാബല്യത്തില്‍ വന്നത്.
ഇന്ത്യയിലെ കമ്പനികള്‍ക്കിടയില്‍ ഇത്തരം കരാര്‍ പുതിയതല്ല. ഒരു കമ്പനിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ജീവനക്കാരെ എതിര്‍ കമ്പനിക്കാര്‍ പലപ്പോഴും സ്വന്തം കമ്പനികളില്‍ നിയമിക്കാറില്ല. പരസ്പരം ധാരണയുണ്ടെങ്കിലും എല്ലാം അനൗപചാരിക സ്വഭാവത്തിലായിരിക്കും ഈ ധാരണകള്‍.
പാന്‍ഡെമിക്കിന്റെ കാലയളവിലാണ് കാര്യങ്ങള്‍ ഗണ്യമായി മാറിയത്. അദാനിയുടെ ആസ്തിയും കമ്പനിയുടെ മൂല്യവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ന്നു. അതേസമയം അംബാനി ഇപ്പോഴും സ്ഥിരതയമുള്ള ഒരു സ്ഥാനത്ത് തുടരുകയാണ്. ഊര്‍ജ്ജം, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, പുനരുപയോഗ ഊര്‍ജ്ജം, സൗരോര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ ശക്തിയാര്‍ജ്ജിക്കുന്ന അദാനി ഗ്രൂപ്പ് മുന്നേറ്റം തുടരുകയാണ്.
ടെലികോം മേഖലയില്‍ രണ്ട് കമ്പനികളും നേരിട്ടുള്ള എതിരാളികളാണ്. അടുത്തിടെ സമാപിച്ച 5 ജി ലേലത്തില്‍, ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്ററായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ഏറ്റവും വലിയ ലേലക്കാരനായി മാറിയിരുന്നു. അതേസമയം ആദ്യമായി ലേലത്തില്‍ പങ്കെടുത്ത അദാനി ഗ്രൂപ്പ് 212 കോടി രൂപയ്ക്കാണ് 400 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം വാങ്ങിയത്.