ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ നിയമ നടപടിക്കൊരുങ്ങി അദാനി ഗ്രൂപ്പ്

ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ചിനെതിരെ നിയമ നടപടിയ്ക്കൊരുങ്ങി അദാനി ഗ്രൂപ്പ്.

author-image
Shyma Mohan
New Update
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ നിയമ നടപടിക്കൊരുങ്ങി അദാനി ഗ്രൂപ്പ്

ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ചിനെതിരെ നിയമ നടപടിയ്ക്കൊരുങ്ങി അദാനി ഗ്രൂപ്പ്.

ഇന്ത്യയിലേയും അമേരിക്കയിലേയും നിയമസാധ്യതകള്‍ പരിശോധിക്കുകയാണെന്ന് കമ്പനി അറിയിച്ചു. അദാനി എന്റര്‍പ്രൈസസിന്റെ ഫോളോ-ഓണ്‍ പബ്ലിക് ഓഫറിംഗ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ച് നടത്തിയതെന്ന് അദാനി ഗ്രൂപ്പ് ആരോപിച്ചു.

സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് ഗവേഷണം നടത്തുന്ന ലോകപ്രശസ്തമായ സ്ഥാപനമാണ് ഹിന്‍ഡന്‍ബര്‍ഗ്. നഗ്‌നമായ അക്കൗണ്ടിംഗ് തട്ടിപ്പും സ്റ്റോക്ക് തിരിമറിയും കള്ളപ്പണം വെളുപ്പിക്കലും പതിറ്റാണ്ടുകളായി നടത്തി വരുന്ന സ്ഥാപനം എന്നാണ് ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെ വിശേഷിപ്പിച്ചത്.

ഗൗതം അദാനി ലോകത്തെ മൂന്നാമത്തെ ധനികനായി വളര്‍ന്നത് വന്‍ തട്ടിപ്പ് വഴിയാണെന്ന റിപ്പോര്‍ട്ടാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് നടത്തിയ പഠനത്തിലാണ് അദാനി ഗ്രൂപ്പ് ചെയ്തുവെന്ന പറയുന്ന തട്ടിപ്പുകളെ കുറിച്ച് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് കണ്ടെത്തുന്നത്.

ഹിന്‍ഡന്‍ബര്‍ഗിന്റെ ബോധപൂര്‍വ്വവും അശ്രദ്ധവുമായി ഈ റിപ്പോര്‍ട്ടില്‍ അസ്വസ്ഥരാണെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിക്ഷേപകരില്‍ അനാവശ്യ ഭീതിയുണ്ടായിട്ടുണ്ടെന്നും വിദേശ ഇടപെടല്‍ അനുവദിച്ച് കൊടുക്കില്ലെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.

 

Adani Group Hindenburg Research