/kalakaumudi/media/post_banners/e76dc958f9cafafe26214cdca88d41631c21e5f19b32c4408750bd20780ce7e7.jpg)
മുംബൈ: ഓഹരി വിപണിയില്‍ കടുത്ത തിരിച്ചടി നേരിടുന്നതിനാല്‍ അദാനി ഗ്രൂപ്പിന്റെ തുടര്‍ ഓഹരി സമാഹരണം ചൊവ്വാഴ്ച അവസാനിയ്ക്കും. മൂന്ന് ശതമാനം സബ്സ്‌ക്രിപ്ഷന്‍ മാത്രമാണ് ഇന്നലെ വരെ അദാനി ഗ്രൂപ്പിന് നേടാന്‍ കഴിഞ്ഞത്.
ഏകദേശം ഇരുപതിനായിരം കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശമെങ്കിലും ചെറുകിട നിക്ഷേപകരുടെ ഭാഗത്ത് നിന്ന് വലിയ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
അബുദാബിയിലെ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്സ് കമ്പനി 400 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്ന് ഇന്നലെ രാത്രിയോടെ പ്രഖ്യാപിച്ചത് അദാനി ഗ്രൂപ്പിന് വീണ്ടും സഹായകമായി.
അഞ്ചര ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഓഹരി വിപണിയില്‍ നിന്ന് അദാനി ഗ്രൂപ്പ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് നേരിട്ടത്.അദാനി ഗ്രൂപ്പ് ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നു എന്നാണ് ഹിഡന്‍ബര്‍ഗ് ആരോപിച്ചിരിക്കുന്നത്.
ഫോബ്സ് മാഗസീനിന്റെ ധനികരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്തേക്കും അദാനി പിന്തളളപ്പെട്ടു.