അദാനി കേസ്;പ്രധാനമന്ത്രിയുടെ മൗനത്തിനെതിരായി കോണ്‍ഗ്രസെത്തി

By parvathyanoop.05 02 2023

imran-azhar

 

ഡല്‍ഹി:അദാനി വിവാദ കേസില്‍ പ്രധാനമന്ത്രിയുടെ മൗനത്തിനെതിരായി കോണ്‍ഗ്രസ് എത്തി.ആദ്യ ദിനം മൂന്ന് ചോദ്യങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്.

 

അദാനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഇ ഡി, സി ബി ഐ പോലുള്ള ഏജന്‍സികളെ ഉപയോഗിക്കുമോ?അദാനിയുടെ സഹോദരന്‍ ഉള്‍പ്പെട്ട പനാമാ, പാണ്ടോര പേപ്പര്‍ വെളിപ്പെടുത്തലുകളിലെ അന്വേഷണ ഗതിയെങ്ങനെ?രാജ്യത്തെ എയര്‍പോര്‍ട്ടുകളും, തുറമുഖങ്ങളും അദാനിയെ ഏല്‍പിച്ചത് മതിയായ അന്വേഷണം നടത്തിയാണോ? തുടങ്ങിയ ചോദ്യങ്ങളാണ് ആദ്യദിനം ഉന്നയിച്ചത്.

 


എസ്ബിഐ അടക്കം ഇന്ത്യയിലെയും വിദേശത്തെയും ബാങ്കുകള്‍ ഓഹരി ഈടായി സ്വീകരിച്ച് അദാനിക്ക് നല്‍കിയ വായ്പ രണ്ടു ലക്ഷം കോടിയിലേറെ എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

അദാനിയുടെ ഓഹരി ഇടിയുമ്പോള്‍ ബാങ്കിങ്ങും പ്രതിസന്ധിയിലാണ്. പ്രതിസന്ധി ബാങ്കിംഗ് മേഖലയെ ബാധിക്കില്ലെന്നും ഇന്ത്യന്‍ ബാങ്കുകളുടെ അടിത്തറ ശക്തമെന്നും ആര്‍ബിഐ പറഞ്ഞു.

 

അദാനിക്കുണ്ടാവുന്ന തിരിച്ചടി ഓഹരി വിപണിയെ ആകെ ബാധിക്കില്ലെന്നായിരുന്നു കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്റെ പ്രതികരണം. ഓഹരി വിപണി കൃത്യമായ ചട്ടക്കൂടുകളിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

 

ഫോബ്‌സിന്റെ ലോക ധനികരുടെ പട്ടികയില്‍ അദാനി ആദ്യ ഇരുപതില്‍ നിന്നും പുറത്തായി.അദാനി വിഷയത്തില്‍ നാളെയും പാര്‍ലമെന്റ് പ്രശ്‌നമാകും.

 

 

OTHER SECTIONS