/kalakaumudi/media/post_banners/846f0cb5035920f991b0df498ea5e6429e908398d2e41c5dea12ed8cadc138f3.jpg)
മുംബൈ: നിലവില്‍ അതിസമ്പന്നരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നിന്ന് ഗൗതം അദാനി പുറത്തായി.മൂന്ന് ദിവസത്തിനിടെ 3400 കോടി ഡോളറിന്റെ വ്യക്തിപരമായ നഷ്ടം ഗൗതം അദാനിക്കുണ്ടായി.
ഇതിനെ തുടര്‍ന്ന് ഏഷ്യയിലെ സമ്പന്നരില്‍ ഒന്നാമനെന്ന സ്ഥാനവും അദാനിക്ക് നഷ്ടപ്പെടാനാണ് സാധ്യത.ബ്ലൂംബെര്‍ഗിന്റെ കോടീശ്വരന്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് നിന്നും 11ാം സ്ഥാനത്തേക്കാണ് അദാനിയെത്തിയത്.
822 കോടി ഡോളറിന്റെ മൊത്തം ആസ്തിയുള്ള മുകേഷ് അംബാനിയേക്കാള്‍ ഒരു സ്ഥാനം മുകളില്‍ ഗൗതം അദാനി.844 കോടി ഡോളറിന്റെ ആസ്തിയാണ് അദാനിക്കുള്ളത്.
അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ വന്‍ ഇടിവ് വന്നത് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിലാണ്.ഇലോണ്‍ മസ്‌ക്, ജഫ് ബസോസ്, ബെര്‍നാള്‍ഡ് ആര്‍നോള്‍ട്ട് എന്നിവരാണ് പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനത്തുള്ളത്.
മെക്സികന്‍ വ്യവസായി കാര്‍ലോസ് സ്ലിം, ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍, മൈക്രോ സോഫ്റ്റ് മുന്‍ സിഇഒ സ്റ്റീവ് ബാല്‍മെര്‍ എന്നിവര്‍ക്ക് പിന്നിലാണ് ഇപ്പോള്‍ ഗൗതം അദാനി.