/kalakaumudi/media/post_banners/c6ff5a74216e188042bb82aa1736d838115a70473fcfde0fdacb8b97bfd31e47.jpg)
ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അദാനി എന്റര്‍പ്രൈസസ് സുപ്രീം കോടതിയില്‍. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനും സ്ഥാപകന്‍ നഥാന്‍ ആന്‍ഡേഴ്സനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകന്‍ എംഎല്‍ ശര്‍മയാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ആന്‍ഡേഴ്സണെതിരെ നടപടിയെടുക്കണമെന്നും അദാനി ഗ്രൂപ്പിന്റെ കമ്പനികളില്‍ നിക്ഷേപം നടത്തിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ശര്‍മ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആന്‍ഡേഴ്സനെ 'ഷോര്‍ട്ട് സെല്ലര്‍' എന്നാണ് അദാനി എന്റര്‍പ്രൈസസ് പരാമര്‍ശിച്ചിരിക്കുന്നത്. നിരപരാധികളായ നിക്ഷേപകരെ കബളിപ്പിച്ചതിന് അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
