
തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര സീസണിൽ മുന്നോടിയായി കേരളത്തിലേക്ക് പറക്കാനൊരുങ്ങുന്ന പ്രവാസികളുടെ പോക്കറ്റ് കാലിയാകും. സീസൺ പ്രമാണിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്ക് കുത്തനെ ഉയർത്തി. സീറ്റുകളുടെ ആവശ്യത്തിനും ലഭ്യതയ്ക്കും അനുസൃതമായി ഡൈനാമിക് പ്രൈസിംഗ് സിസ്റ്റമാണ് നിലവിലുള്ളത്.
ദുബായ്ൽ നിന്ന് തിരുവനന്തപുരത്തേക്ക് നിലവിൽ ടിക്കറ്റ് വില 6,600 മുതൽ 11,500 രൂപ വരെയാണ്. ഡിസംബറിൽ ഇതേ യാത്രയ്ക്ക് 30,773 മുതൽ 44,453 വരെയാകും.
ഉദാഹരണത്തിന്, ഡിസംബർ 22-ന് എയർ അറേബ്യയുടെ ദുബായ്-തിരുവനന്തപുരം ടിക്കറ്റ് നിരക്ക് 44,543 ആണ്. കേരളത്തെ പശ്ചിമേഷ്യയുമായി ബന്ധിപ്പിക്കുന്ന മറ്റ് റൂട്ടുകളുടെ സ്ഥിതിയും ഇതുതന്നെയാണ്.
നവംബർ 26-ന് 16,500-ന് ലഭ്യമായ ദോഹ-തിരുവനന്തപുരം ടിക്കറ്റ് ഡിസംബർ 22-ന് 49,205-ന് വിൽക്കുമെന്ന് ബുക്കിംഗ് സൈറ്റുകൾ പറയുന്നു.
ഉത്സവ സീസണിന്റെ പശ്ചാതലത്തിൽ പല റൂട്ടുകളിലും വിമാന നിരക്ക് 1 ലക്ഷം വരെ ഉയരും.
ഫെസ്റ്റിവൽ സീസണിലെ തിരക്ക് പ്രതീക്ഷിച്ച്, ട്രാവൽ ഏജന്റുമാർ,പ്രമുഖ വിമാനക്കമ്പനികളുമായുള്ള ധാരണയിൽ നിശ്ചിത ശതമാനം സീറ്റുകൾ റസർവ് ചെയ്ത് വെക്കും. ഇത് മൂലം യാത്രയ്‌ക്ക് ഒരു മാസം മുമ്പുതന്നെ ലഭ്യമായ സീറ്റുകളുടെ എണ്ണത്തിൽ കുറവ് വരും. ഇതാണ് ടിക്കറ്റുകൾക്ക് ഉയർന്ന ഡിമാൻഡും കുറഞ്ഞ ലഭ്യതയും ഉണ്ടാവാൻ കാരണം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
