ലാഭം 91 ശതമാനം വര്‍ദ്ധിപ്പിച്ച് എയര്‍ടെല്‍

ഭാരതി എയര്‍ടെല്ലിന്റെ ലാഭം 91 ശതമാനം വര്‍ധിച്ച് 1,588.2 കോടിയായി. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇത് 829.6 കോടി രൂപയായിരുന്നു.

author-image
Web Desk
New Update
ലാഭം 91 ശതമാനം വര്‍ദ്ധിപ്പിച്ച് എയര്‍ടെല്‍

ഭാരതി എയര്‍ടെല്ലിന്റെ ലാഭം 91 ശതമാനം വര്‍ധിച്ച് 1,588.2 കോടിയായി. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇത് 829.6 കോടി രൂപയായിരുന്നു. 2022 ഡിസംബര്‍ 31-ന് അവസാനിച്ച മൂന്നാം പാദത്തില്‍, പ്രതിമാസം മൊബൈല്‍ ശരാശരി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 193 രൂപയായി ഉയര്‍ന്നു.

തുടര്‍ച്ചയായി, ടോപ്പ്ലൈന്‍ 3.7 ശതമാനം വളര്‍ന്നപ്പോള്‍ ബോട്ടംലൈന്‍ 47 ശതമാനം കുത്തനെ ഇടിവ് നേരിട്ടു.

ടെലികോം കമ്പനിയുടെ പ്രവര്‍ത്തന വരുമാനം മുന്‍ വര്‍ഷത്തെ 29,866 കോടി ഡോളറില്‍ നിന്ന് അവലോകന കാലയളവില്‍ 20 ശതമാനം വര്‍ധിച്ച് 35,804 കോടി ഡോളറായി.

airtel india business