ടെലിക്കോം കമ്പനികള്‍ക്ക് അടിതെറ്റുന്നു ; ടെലനോര്‍ എയര്‍ടെല്‍ന് വിറ്റു

ജിയോയുടെ കുത്തൊഴുക്കില്‍ മറ്റ് ടെലിക്കോം കമ്പനികള്‍ അടിതെറ്റി പതനത്തിന്റെ വന്‍കുഴിയിലേക്ക്. കമ്പനികള്‍ തമ്മില്‍ ലയിച്ചും ചാര്‍ജ്ജുകള്‍ വെട്ടിക്കുറച്ചും പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ്.

author-image
Greeshma G Nair
New Update
 ടെലിക്കോം കമ്പനികള്‍ക്ക്  അടിതെറ്റുന്നു ; ടെലനോര്‍ എയര്‍ടെല്‍ന്  വിറ്റു

ന്യൂഡൽഹി : ജിയോയുടെ കുത്തൊഴുക്കില്‍ മറ്റ് ടെലിക്കോം കമ്പനികള്‍ അടിതെറ്റി പതനത്തിന്റെ വന്‍കുഴിയിലേക്ക്. കമ്പനികള്‍ തമ്മില്‍ ലയിച്ചും ചാര്‍ജ്ജുകള്‍ വെട്ടിക്കുറച്ചും പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ്.

കടുത്ത മല്‍സരം നേരിടാന്‍ കഴിയാതെ നോര്‍വ്വേ കമ്പനിയായ ടെലനോര്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. കമ്പനിയെ ഭാരതി എയര്‍ടെല്‍ വാങ്ങി. വിലയടക്കമുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ടെലനോര്‍ കമ്പനിയ്ക്ക് നിലവില്‍ ഏഴ് സര്‍ക്കിളുകളിലായി 44ദശലക്ഷം ഉപയോക്താക്കളുണ്ട്. ആന്ധ്രാപ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ്,അസം തുടങ്ങിയ സംസ്ഥാനങ്ങളിയാണ് ഇവരുടെ പ്രവര്‍ത്തനം. വില്പ്പന നടപടിക്രമങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.

ടെലനോറിന്റെ ഇന്ത്യയിലെ സകല ആസ്തികളും അവരുടെ കൈവശമുളള 43.4 മെഗാഹെട്‌സ് സ്‌പെക്ട്രവും ടെലനോര്‍ എയര്‍ടെല്ലിന് കൈമാറും.
ജിയോയെ നേരിടാന്‍ വോഡഫോണും ഐഡിയയും തമ്മില്‍ ലയിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുകയാണ്.

telenor