ഭാരതി എയര്‍ടെൽ നഷ്ടത്തിൽ

ഭാരതി എയര്‍ടെല്ലിന്റെ ലാഭത്തില്‍ വന്‍ ഇടിവ്. ജിയയുടെ കടന്നു വരവോടുകൂടിയാണ് ടെലികോം കമ്പനികൾ പ്രതിസന്ധിയിലായത് . ഈ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലെ കണക്കുകള്‍ പ്രകാരം ലാഭത്തില്‍ 72 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത്.

author-image
Greeshma G Nair
New Update
ഭാരതി എയര്‍ടെൽ നഷ്ടത്തിൽ

 

ന്യൂഡൽഹി : ഭാരതി എയര്‍ടെല്ലിന്റെ ലാഭത്തില്‍ വന്‍ ഇടിവ്. ജിയയുടെ കടന്നു വരവോടുകൂടിയാണ് ടെലികോം കമ്പനികൾ പ്രതിസന്ധിയിലായത് .
ഈ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലെ കണക്കുകള്‍ പ്രകാരം ലാഭത്തില്‍ 72 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത്.

മാര്‍ച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ടെല്ലിന്റെ മൊത്ത ലാഭത്തില്‍ 373.4 കോടിയുടെ ഇടിവാണ് ഉണ്ടായിട്ടുള്ളത്.

മുന്‍ വര്‍ഷം ഈ കാലയളവില്‍ ഇത് 1,319.2 കോടി ആയിരുന്നു. ഇത് രണ്ടാം തവണയാണ് എയര്‍ടെല്ലിന്റെ ലാഭത്തില്‍ ഇടിവുണ്ടാവുന്നത്. ഇതിനു മുമ്പ് ഡിസംബര്‍ 31ന് അവസാനിക്കുന്ന പാദത്തില്‍ ഇത് 55 ശതമാനം ഇടിഞ്ഞിരുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ വരുമാനത്തിലും 12 ശതമാനം ഇടിവുണ്ടായിട്ടുണ്ട്.

 

 

airtel