By Shyma Mohan.03 02 2023
അഹമ്മദാബാദ്: ഗുജറാത്ത് ഡയറി കോ-ഓപ്പറേറ്റീവ് അമുല്‍ പുതിയ പാലിന് ലിറ്ററിന് മൂന്ന് രൂപ വരെ വര്‍ദ്ധിപ്പിച്ചു. പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ അമുല്‍ ഗോള്‍ഡിന്റെ വില ലിറ്ററിന് 66 രൂപയാകും.
അമുല്‍ താസ ലിറ്ററിന് 54 രൂപയും അമുല്‍ പശുവിന്‍ പാലിന് ലിറ്ററിന് 56 രൂപയും അമുല്‍ എ2 എരുമപ്പാല്‍ ലിറ്ററിന് 70 രൂപയും ആയിരിക്കുമെന്ന് അമുല്‍ പ്രസ്താവനയില്‍ അറിയിച്ചു.
അമുല്‍ ബ്രാന്‍ഡിന് കീഴില്‍ പാല്‍ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്ന ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ അവസാനമായി ഗോള്‍ഡ്, താസ, ശക്തി പാല്‍ ബ്രാന്‍ഡുകളുടെ വില കഴിഞ്ഞ ഒക്ടോബറില്‍ ലിറ്ററിന് 2 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു.