ഏഷ്യന്‍ പെയിന്റ്‌സ് ഏകീകൃത അറ്റാദായം 6 ശതമാനം വര്‍ദ്ധിച്ച് 1073 കോടിയായി

ഡിസംബര്‍ പാദത്തില്‍ ഏഷ്യന്‍ പെയിന്റ്‌സ് എന്‍എസ്ഇ -2.69 ശതമാനം ഏകീകൃത അറ്റാദായം 5.6 ശതമാനം ഉയര്‍ന്ന് 1,073 കോടി രൂപയായി. വരുമാനം 1.3 ശതമാനം ഉയര്‍ന്ന് 8,636.74 കോടി രൂപയായും വര്‍ദ്ധിച്ചു

author-image
Shyma Mohan
New Update
ഏഷ്യന്‍ പെയിന്റ്‌സ് ഏകീകൃത അറ്റാദായം 6 ശതമാനം വര്‍ദ്ധിച്ച് 1073 കോടിയായി

മുംബൈ: ഡിസംബര്‍ പാദത്തില്‍ ഏഷ്യന്‍ പെയിന്റ്‌സ് എന്‍എസ്ഇ -2.69 ശതമാനം ഏകീകൃത അറ്റാദായം 5.6 ശതമാനം ഉയര്‍ന്ന് 1,073 കോടി രൂപയായി. വരുമാനം 1.3 ശതമാനം ഉയര്‍ന്ന് 8,636.74 കോടി രൂപയായും വര്‍ദ്ധിച്ചു.

ഏകീകൃത പ്രവര്‍ത്തന ലാഭം 4.5 ശതമാനം വര്‍ധിച്ച് 1,611.43 കോടി രൂപയായപ്പോള്‍ മാര്‍ജിന്‍ 57 ബേസിസ് പോയിന്റ് വര്‍ധിച്ച് 18.66 ശതമാനമായി. ഒക്ടോബറിലെ മണ്‍സൂണിന്റെ ഉച്ചസ്ഥായിലുള്ള അവസ്ഥ ഫെസ്റ്റിവല്‍ സീസണിലെ റീട്ടെയിലിംഗിനെയും ബാധിച്ചു. എന്നാല്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഡിമാന്‍ഡ് ഉയര്‍ന്നതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

ഓട്ടോമൊബൈല്‍, പൊതു വ്യാവസായിക വിഭാഗങ്ങളിലെ ശക്തമായ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ ഈ പാദത്തില്‍ വ്യാവസായിക പെയിന്റ് ബിസിനസ് മികച്ച പ്രകടനം കാഴ്ചവെച്ചു.

 

Asian Paints Q3 Results