ആക്‌സിസ് ബാങ്ക് ഷാര്‍ജയിലും പ്രവര്‍ത്തനം ആരംഭിച്ചു

ഷാര്‍ജ: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യബാങ്കായ ആക്‌സിസ് ബാങ്ക് യൂണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ (യുഎഇ) ഷാര്‍ജയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദുബായിയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു. അബുദാബിക്കും ദുബായിക്കും ശേഷം യുഎഇയിലെ ആക്‌സിസ് ബാങ്കിന്റെ മൂന്നാമത്തെ ഓഫീസാണിത്. ഷാര്‍ജയിലെ ഈ പ്രതിനിധി ഓഫീസിലൂടെ എന്‍ആര്‍ഐകള്‍ക്ക് പ്രധാനമായും ബാങ്കിന്റെ റീട്ടെയില്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളുമായിരിക്കും ലഭ്യമാക്കുക. ഈ ഓഫീസിലൂടെ എമിറേറ്റിലെ എന്‍ആര്‍ഐകള്‍ക്കു മാത്രമല്ല സേവനം ലഭിക്കുക. വടക്കന്‍ എമിറേറ്റ്‌സിലെ അജ്മന്‍, ഉം അല്‍ ക്യുവെയ്ന്‍, റാസ് അല്‍ ഖൈമ, ഫുജറായി തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ക്കും സേവനങ്ങള്‍ ലഭിക്കും.

author-image
Raji Mejo
New Update
 ആക്‌സിസ് ബാങ്ക് ഷാര്‍ജയിലും പ്രവര്‍ത്തനം ആരംഭിച്ചു

ഷാര്‍ജ: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യബാങ്കായ ആക്‌സിസ് ബാങ്ക് യൂണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ (യുഎഇ) ഷാര്‍ജയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദുബായിയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു. അബുദാബിക്കും ദുബായിക്കും ശേഷം യുഎഇയിലെ ആക്‌സിസ് ബാങ്കിന്റെ മൂന്നാമത്തെ ഓഫീസാണിത്.

ഷാര്‍ജയിലെ ഈ പ്രതിനിധി ഓഫീസിലൂടെ എന്‍ആര്‍ഐകള്‍ക്ക് പ്രധാനമായും ബാങ്കിന്റെ റീട്ടെയില്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളുമായിരിക്കും ലഭ്യമാക്കുക. ഈ ഓഫീസിലൂടെ എമിറേറ്റിലെ എന്‍ആര്‍ഐകള്‍ക്കു മാത്രമല്ല സേവനം ലഭിക്കുക. വടക്കന്‍ എമിറേറ്റ്‌സിലെ അജ്മന്‍, ഉം അല്‍ ക്യുവെയ്ന്‍, റാസ് അല്‍ ഖൈമ, ഫുജറായി തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ക്കും സേവനങ്ങള്‍ ലഭിക്കും.

ലോകത്ത് ഏറ്റവും കൂടുതല്‍ എന്‍ആര്‍ഐകള്‍ ഉള്ള മേഖലയാണ് യുഎഇ. 33 ലക്ഷം എന്‍ആര്‍ഐകളാണ് ഇവിടെയുള്ളത്. ദുബായും അബുദാബിയും കഴിഞ്ഞാല്‍ മൂന്നാമത്തെ വലിയ എമിറേറ്റാണ് ഷാര്‍ജ. 6.5 ലക്ഷം എന്‍ആര്‍ഐകള്‍ ഇവിടെ വസിക്കുന്നു. ഇവരില്‍ വലിയൊരു ശതമാനം ജോലിയുമായി ബന്ധപ്പെട്ട് ദിവസവും ദൂബായിയിലേക്ക് പോയി വരുന്നു.

യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് പണം പണമയയ്ക്കല്‍ഉള്‍പ്പടെയുള്ള വ്യക്തിപരമായ ബാങ്കിങ് ഇടപാടുകള്‍ വളര്‍ന്നു കൊണ്ടിരിക്കുന്നുവെന്നും ഷാര്‍ജയില്‍ പ്രതിനിധി ഓഫീസ് ആരംഭിക്കുന്നതോടെ യുഎഇയിലെ സാന്നിദ്ധ്യം ശക്തമാകുകയാണെന്നും കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ വഴിയൊരുങ്ങുമെന്നും ആക്‌സിസ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജീവ് ആനന്ദ് പറഞ്ഞു.

യുഎഇ കൂടാതെ ധാക്ക, ലണ്ടന്‍, സിംഗപൂര്‍, ഹോങ് കോങ് , കൊളംബോ തുടങ്ങിയ സ്ഥലങ്ങളിലും ആക്‌സിസ് ബാങ്കിന്റെ സേവനങ്ങള്‍ ലഭ്യമാണ്.

Axis Bank also started functioning in Sharjah