/kalakaumudi/media/post_banners/07039658199ff49bd6bca57e9fb68945d3080f053ff6962679abebd60f4e1418.jpg)
കൊച്ചി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് ഉപഭോക്താക്കള്‍ക്കായി കാഷ്ബാക്ക് ഓഫറുകളുടെ 'ഗ്രാബ് ഡീല്‍' മെഗാ സെയില്‍സ് ഫെസ്റ്റ് ആദ്യമായി സംഘടിപ്പിക്കുന്നു.
ഫെസ്റ്റിന്റെ ഭാഗമായി ബാങ്കിന്റെ ഏറ്റവും വലിയ രണ്ട് ഷോപ്പിങ് സഹകാരികളായ ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് ഉപഭോക്താക്കള്‍ക്ക് 15 ശതമാനം കാഷ്ബാക്ക് ലഭിക്കും. ജൂലൈ നാലു വരെയാണ് ഓഫര്‍. ഉപഭോക്താക്കള്‍ക്ക് പരമാവധി 5000 രൂപവരെ കാഷ്ബാക്ക് ലഭിക്കാനുള്ള അവസരമാണ് ബാങ്ക് ഒരുക്കുന്നത്.
ഗ്രാബ് ഡീലിലൂടെ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ഇഷ്ടപ്പെട്ട ബ്രാന്‍ഡുകള്‍ വാങ്ങുമ്പോള്‍ പണം ലാഭിക്കാനാകും. ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഓഫര്‍ ലഭ്യമായ വാപാരികളുടെ പട്ടിക ലഭിക്കും. മിന്ദ്ര, പെപ്പര്‍ഫ്രൈ, ഫിളിപ്പ്കാര്‍ട്ട്, മാമഎര്‍ത്ത്, അജിയോ തുടങ്ങിയവരെല്ലാം പട്ടികയിലുണ്ട്.ഗ്രാബ് ഡീലിനോടനുബന്ധിച്ച് ബാങ്ക് പുതിയൊരു ഡിജിറ്റല്‍ പ്രചാരണവും അവതരിപ്പിച്ചിട്ടുണ്ട്.