ആക്‌സിസ് ബാങ്കിന്റെ മൂന്നാം പാദത്തിലെ അറ്റാദായം 5853 കോടിയായി ഉയര്‍ന്നു

ആക്‌സിസ് ബാങ്കിന്റെ ഡിസംബര്‍ പാദത്തിലെ അറ്റാദായം 62 ശതമാനം ഉയര്‍ന്ന് 5853 കോടി രൂപയായി.

author-image
Shyma Mohan
New Update
ആക്‌സിസ് ബാങ്കിന്റെ മൂന്നാം പാദത്തിലെ അറ്റാദായം 5853 കോടിയായി ഉയര്‍ന്നു

മുംബൈ: ആക്‌സിസ് ബാങ്കിന്റെ ഡിസംബര്‍ പാദത്തിലെ അറ്റാദായം 62 ശതമാനം ഉയര്‍ന്ന് 5853 കോടി രൂപയായി. എസ്റ്റിമേറ്റുകളെ പിന്തള്ളിയാണ് 62 ശതമാനം വളര്‍ച്ച ആക്‌സിസ് ബാങ്ക് കൈവരിച്ചിരിക്കുന്നത്.

പതിനഞ്ച് ശതമാനത്തിന്റെ ശക്തമായ വായ്പാ വളര്‍ച്ചയുടെയും നെറ്റ് ഇന്ററസ്റ്റ് മാര്‍ജിനുകളിലെ വിപുലീകരണത്തിന്റെയും പശ്ചാത്തലത്തില്‍ ബാങ്കിന്റെ നേറ്റ് ഇന്ററസ്റ്റ് ഇന്‍കം 32 ശതമാനം വര്‍ദ്ധിച്ച് 11459 കോടി രൂപയായും ഉയര്‍ന്നു.

മണികണ്‍ട്രോള്‍ പോള്‍ ചെയ്ത ഏഴ് ബ്രോക്കറേജുകളുടെ ശരാശരി കണക്കനുസരിച്ച് ഡിസംബര്‍ പാദത്തിലെ അറ്റാദായം 5321.5 കോടി രൂപയായിരുന്നു പ്രവചിച്ചിരുന്നത്. വായ്പയിലൂടെ ബാങ്ക് നേടുന്ന നെറ്റ് ഇന്ററസ്റ്റ് ഇന്‍കം 25 ശതമാനം വര്‍ദ്ധിച്ച് 10846 കോടി രൂപയിലെത്തുമെന്നുമായിരുന്നു സര്‍വ്വേ.

എസ്എംഇ വായ്പകള്‍, കുറഞ്ഞ ചെലവിലുള്ള കറന്റ്, സേവിംഗ്‌സ് അക്കൗണ്ട്(കാസ) നിക്ഷേപങ്ങളുടെ ഘടനയില്‍ പുരോഗതിയും കുറഞ്ഞ വരുമാനം നല്‍കുന്ന ആര്‍ഐഡിഎഫ് ബോണ്ടുകളുടെ വിഹിതം കുറയ്ക്കലും പോലുള്ള ഘടനാപരമായ മാറ്റങ്ങളും മാര്‍ജിന്‍ വിപുലീകരണത്തിന് കാരണമാകുമെന്ന് ബാങ്ക് അതിന്റെ വരുമാന അവതരണത്തില്‍ എടുത്തുപറഞ്ഞു.

ബാങ്കിന്റെ കാസ നിക്ഷേപം പത്തുശതമാനം വര്‍ദ്ധിച്ചു. മൊത്തത്തിലുള്ള നിക്ഷേപങ്ങളിലെ കാസ നിക്ഷേപങ്ങളുടെ പങ്ക് ഡിസംബര്‍ പാദത്തില്‍ 44 ശതമാനമാണ് വര്‍ദ്ധിച്ചത്. മൊത്തത്തിലുള്ള നിക്ഷേപങ്ങളില്‍ ബാങ്കിന് പത്തുശതമാനം വളര്‍ച്ചയാണുണ്ടായിരിക്കുന്നത്.

Axis Banks Q3 net profit