മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ കുതിപ്പ്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 450 പോയിന്റും നിഫ്റ്റി 165 പോയിന്റും നേട്ടം കൈവരിച്ചു. യുപി തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടിയതാണ് ഓഹരി വിപണിയിലെ കുതിപ്പിന് കാരണമെന്നാണ് വിലയിരുത്തല്‍. സെന്‍സെക്‌സ് 450 പോയിന്റ് കുതിച്ച് സൂചിക 29,400ല്‍ എത്തി. അതേസമയം, നിഫ്റ്റി 165 പോയിന്റ് ഉയര്‍ന്ന് 9,100ല്‍ എത്തി. ബിഎസ്ഇയിലെ 1230 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 124 ഓഹരികള്‍ നഷ്ടത്തിലുമാണ്. കോള്‍ ഇന്ത്യ നഷ്ടത്തിലായപേ്പാള്‍ എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ് തുടങ്ങിയവ നേട്ടമുണ്ടാക്കി.
ഇന്ത്യന്‍ ഓഹരി വിപണിയില്‍ കുതിപ്പ്
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ കുതിപ്പ്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 450 പോയിന്റും നിഫ്റ്റി 165 പോയിന്റും നേട്ടം കൈവരിച്ചു. യുപി തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടിയതാണ് ഓഹരി വിപണിയിലെ കുതിപ്പിന് കാരണമെന്നാണ് വിലയിരുത്തല്‍.
New Update