/kalakaumudi/media/post_banners/e6b8233a89923f1ba62758a310cd7064d3235d0d64180ce0bebda4e16f02db58.jpg)
കട്ടപ്പന: സംസ്ഥാന ദേശീയ കായിക മത്സരങ്ങളില്‍ മികവ് തെളിയിച്ച കായിക താരങ്ങളായ ഷാര്‍ലിന്‍ ജോസഫ്, ഷെമീന ജബ്ബാര്‍ ദമ്പതികൾക്ക് കൈത്താങ്ങായി ഡോ. ബോബി ചെമ്മണൂർ . കിടപ്പാടം ഇല്ലാതെ ഇവര്‍ കഷ്ടപ്പെടുന്നു എന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞതോടെയാണ് ഡോ. ബോബി ചെമ്മണൂര്‍ ഇവർക്ക് സൗജന്യമായി വീട് നിർമ്മിച്ചത് . നിര്‍മിച്ചു നല്‍കിയ സ്നേഹവീടിന്റെ താക്കോല്‍ ദാന ചടങ്ങും നടന്നു.
മുളകരമേടില്‍ വെച്ച് നടന്ന ചടങ്ങില്‍ വീടിന്റെ താക്കോല്‍ദാനം കട്ടപ്പന മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. മനോജ്. എം തോമസ് നിര്‍വഹിച്ചു. ചടങ്ങില്‍ ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബോബിചെമ്മണൂര്‍ അധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍മാരായ കെ പി സുമോദ്, ടി ജി എം രാജു, ബിജു, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ പി ഹസ്സന്‍, വെള്ളയാംകുടി പളളി ഇമാം ഷമീര്‍ മൗലവി തുടങ്ങിയവര്‍ ചടങ്ങിൽ സംസാരിച്ചു.
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അനില്‍ സി പി സ്വാഗതവും കട്ടപ്പന ഷോറൂം മാനേജര്‍ അനൂപ് കെ. ജോണിയും മുളകരമേടില്‍ വെച്ച് നടന്ന ചടങ്ങില്‍ നന്ദി പറഞ്ഞു.