ബാങ്ക് ഒഫ് ബറോഡയുടെ ലാഭവര്‍ദ്ധനവ് 75.4%, ഏറ്റവും ഉയര്‍ന്നത്

ബാങ്ക് ഓഫ് ബറോഡയുടെ ത്രൈമാസ അറ്റാദായം 75.4% വര്‍ധിച്ച് 3,853 കോടി രൂപയായി, കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 2,197 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ എക്കാലത്തെയും ഉയര്‍ന്ന വരുമാന വര്‍ധനവാണിത്.

author-image
Web Desk
New Update
ബാങ്ക് ഒഫ് ബറോഡയുടെ ലാഭവര്‍ദ്ധനവ് 75.4%, ഏറ്റവും ഉയര്‍ന്നത്

ബാങ്ക് ഓഫ് ബറോഡയുടെ ത്രൈമാസ അറ്റാദായം 75.4% വര്‍ധിച്ച് 3,853 കോടി രൂപയായി, കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 2,197 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ എക്കാലത്തെയും ഉയര്‍ന്ന വരുമാന വര്‍ധനവാണിത്.

പലിശ വരുമാനം ഡിസംബര്‍ പാദത്തില്‍ 26.5% വര്‍ഷം വര്‍ധിച്ച് 10,818 കോടി രൂപയിലെത്തി. പലിശ മാര്‍ജിനുകള്‍ 3.37% ആയി, 24 ബിപിഎസ് വളര്‍ച്ച രേഖപ്പെടുത്തി.

സെപ്തംബര്‍ പാദത്തിലെ 1,628 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍, വായ്പയില്‍ നിന്നുള്ള വരുമാനം 48% ഉയര്‍ന്ന് 2,404 കോടി രൂപയായി.

2022 ഡിസംബര്‍ 30 വരെ മൊത്തം 20,73,385 കോടി രൂപയുടെ ബിസിനസ് നേടി. 18.5% ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. പ്രവര്‍ത്തന ലാഭം, 50.1% വര്‍ധിച്ച് 8,232 കോടി രൂപയായി.

2022 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ആഗോള നിക്ഷേപം 17.5% വര്‍ധിച്ച് 11,49,507 കോടി രൂപയായപ്പോള്‍, ആഭ്യന്തര നിക്ഷേപം 14.5% വര്‍ധിച്ച് 10,03,737 കോടി രൂപയായി.

business money bank of baroda