ഇന്ത്യയിലെ ബാങ്കിംഗ് മേഖല സുസ്ഥിരം: ആര്‍ബിഐ

അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കെ ബാങ്കിങ് മേഖലയുടെ സ്ഥിതിഗതി വെളിപ്പെടുത്തി ആര്‍ബിഐ.

author-image
Shyma Mohan
New Update
ഇന്ത്യയിലെ ബാങ്കിംഗ് മേഖല സുസ്ഥിരം: ആര്‍ബിഐ

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കെ ബാങ്കിങ് മേഖലയുടെ സ്ഥിതിഗതി വെളിപ്പെടുത്തി ആര്‍ബിഐ.

നിലവിലെ വിലയിരുത്തല്‍ അനുസരിച്ച്, ബാങ്കിങ് മേഖല സുസ്ഥിരമായി തുടരുകയാണെന്നും ആര്‍ബിഐ അറിയിച്ചു. അദാനി ഗ്രൂപ്പുമായുള്ള ഇന്ത്യന്‍ ബാങ്കുകളുടെ വായ്പ ഇടപാടുകള്‍ സംബന്ധിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ആര്‍ബിഐയുടെ പ്രസ്താവന.

ബാങ്കുകളുടെ റെഗുലേറ്ററും സൂപ്പര്‍വൈസറും എന്ന നിലയില്‍ സാമ്പത്തിക സുസ്ഥിരത നിലനിര്‍ത്താന്‍ ബാങ്കിങ് മേഖലയിലും വ്യക്തിഗത ബാങ്കുകളിലും നിരന്തരമായി ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ആര്‍ബിഐ അറിയിച്ചു. നിലവിലെ വിലയിരുത്തല്‍ അനുസരിച്ച് ബാങ്കിങ് മേഖല സുസ്ഥിരമായി തുടരുമെന്ന് ആര്‍ബിഐ ഉറപ്പുനല്‍കി.

മൂലധന പര്യാപ്തത, ആസ്തി ഗുണനിലവാരം, ലിക്വിടിറ്റി, പ്രൊവിഷന്‍ കവറേജ്, ലാഭം എന്നിവയുമായി ബന്ധപ്പെട്ട വിവിധ പാരാമീറ്ററുകള്‍ ആരോഗ്യകരമാണ്. ബാങ്കുകള്‍ ആര്‍ബിഐ പുറപ്പെടുവിച്ച ലാര്‍ജ് എക്സ്പോഷര്‍ ഫ്രെയിംവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും ആര്‍ബിഐ കൂട്ടിച്ചേര്‍ത്തു.

 

RBI Adani Group