
മുംബൈ: ഓഹരി വിപണി തുടർച്ചയായി നാലാമത്തെ ദിവസവും മുന്നേറ്റംനടത്തി ഒരിക്കൽക്കൂടി റെക്കോഡ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു.
സെൻസെക്‌സ് 221.52 പോയന്റ് നേട്ടത്തിൽ 52,773.05ലും നിഫ്റ്റി 57.40 പോയന്റ് ഉയർന്ന് 15,869.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഓയിൽ ആൻഡ് ഗ്യാസ്, ബാങ്ക്, ഐടി, റിയാൽറ്റി സൂചികകളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
പ്രതിദിന കോവിഡ് കണക്കുകളിൽ കുത്തനെ കുറവുണ്ടായതും രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ അൺലോക്കിങ് പ്രകൃയയിലേയ്ക്ക് നീങ്ങുന്നതും വിപണിയിൽ ഉണർവുണ്ടാക്കി.
ഏഷ്യൻ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ലൈഫ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ഡിവീസ് ലാബ്, കോൾ ഇന്ത്യ, ബജാജ് ഫിൻസർവ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടനേരിടുകയുംചെയ്തു.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6ശതമാനവും സ്‌മോൾ ക്യാപ് സൂചിക 0.4ശതമാനവും ഉയർന്നു. ഫാർമ, മെറ്റൽ, പൊതുമേഖല ബാങ്ക്, പവർ മേഖലകൾ നഷ്ടംനേരിട്ടു.