/kalakaumudi/media/post_banners/df832bba9cdeb0ea5e059a121bc5ba9971275f494f77f020f017287389abc52a.jpg)
ന്യൂഡല്‍ഹി: മുതിര്‍ന്ന ഐസിഎഎസ് ഓഫീസര്‍ ഭാരതി ദാസിനെ കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്സ് ആയി നിയമിച്ചു. ധനമന്ത്രാലയത്തിന് കീഴിലുളള എക്സ്പെന്‍ഡിച്ചര്‍ ഡിപ്പാര്‍ട്ട്മെന്റിലേക്കാണ് നിയമനം.
കേന്ദ്രസര്‍ക്കാരിന് വരവ് ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന മുഖ്യ ഉപദേഷ്ടാവാണ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്സ്.1988 ബാച്ച് ഇന്ത്യന്‍ സിവില്‍ അക്കൗണ്ട്സ് സര്‍വ്വീസ് ഓഫീസറാണ് ഭാരതി ദാസ്.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസിലും വിദേശകാര്യമന്ത്രാലയത്തിലും ആഭ്യന്തരമന്ത്രാലയത്തിലും പ്രിന്‍സിപ്പല്‍ ചീഫ് കണ്‍ട്രോളര്‍ ഓഫ് അക്കൗണ്ട്സ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേന്ദ്ര കുടുംബ ആരോഗ്യ ക്ഷേമ മന്ത്രാലയം, ചീഫ് കണ്‍ട്രോളര്‍ ഓഫ് അക്കൗണ്ട്സ്, സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഡയറക്ടര്‍, കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിലും ഷിപ്പിംഗ് മന്ത്രാലയത്തിലും ഡെപ്യൂട്ടി സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.