തിരുവനന്തപുരം: മലയാളിയുടെ സുവര്‍ണ്ണമോഹങ്ങള്‍ക്ക് പൊന്‍മാല ചാര്‍ത്തിയ ഭീമ ജ്വല്ലേഴ്സ് നിര്‍മ്മാണമേഖലയിലേക്ക് കടക്കുന്നു. ഒന്‍പത് പതിറ്റാണ്ടുകളിലേറെയായിആഭരണവിപണനത്തിലൂടെ കേരളീയരുടെ വിശ്വാസമാര്‍ജ്ജിച്ച ഭീമയുടെ സഹോദരസ്ഥാപനമായ അര്‍ബന്‍സ്കേപ് പ്രോപ്പര്‍റ്റീസ് ഇനി മലയാളിക്ക് സ്വപ്നവീടുകള്‍ ഒരുക്കി നല്‍കും. ഇന്ന് രാത്രി 7.30ന് തിരുവനന്തപുരം പുന്നന്‍റോഡിലുളള ഹില്‍ട്ടണ്‍ ഗാര്‍ഡന്‍സില്‍ വച്ച് ഭീമ ചെയര്‍മാന്‍ ഡോ.ബി.ഗോവിന്ദന്‍ ഈ നവസംരംഭം ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ കണ്ണായതുംപ്രകൃതിരമണീയവുമായ തിരഞ്ഞെടുക്കപ്പെട്ട ലാന്‍ഡ്സ്കേപ്പുകളില്‍ മലയാളി ഇതുവരെ കണ്ടിട്ടില്ലാത്തവിധം മനോഹരമായ പാര്‍പ്പിടങ്ങള്‍ തങ്ങള്‍ ഒരുക്കി നല്‍കുമെന്ന് അര്‍ബന്‍ സ്കേപ് വാഗ്ദാനം ചെയ്യുന്നു. 92 വര്‍ഷമായി ഭീമയില്‍ അര്‍പ്പിച്ച വിശ്വാസവും സ്നേഹവും അര്‍ബന്‍ സ്കേപിന്‍റെ കാര്യത്തിലും തങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും മലയാളികള്‍ക്ക് തങ്ങളിലുളള വിശ്വാസം അമൂല്യമാണെന്നും അത് സ്വര്‍ണ്ണംപോലെ കാത്തുസൂക്ഷിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും ഭീമ ഗ്രൂപ്പ് പറയുന്നു.
മലയാളിക്ക് സുവര്‍ണ്ണവീടുകള്‍ ഒരുക്കിനല്‍കാന്‍ ഭീമയുടെ അര്‍ബന്‍സ്കേപ്
തിരുവനന്തപുരം: മലയാളിയുടെ സുവര്‍ണ്ണമോഹങ്ങള്‍ക്ക് പൊന്‍മാല ചാര്‍ത്തിയ ഭീമ ജ്വല്ലേഴ്സ് നിര്‍മ്മാണമേഖലയിലേക്ക് കടക്കുന്നു. ഒന്‍പത് പതിറ്റാണ്ടുകളിലേറെയായിആഭരണവിപണനത്തിലൂടെ കേരളീയരുടെ വിശ്വാസമാര്‍ജ്ജിച്ച ഭീമയുടെ സഹോദരസ്ഥാപനമായ അര്‍ബന്‍സ്കേപ് പ്രോപ്പര്‍റ്റീസ് ഇനി മലയാളിക്ക് സ്വപ്നവീടുകള്‍ ഒരുക്കി നല്‍കും.
New Update