/kalakaumudi/media/post_banners/c147819ae1b93dc2a615851090252c81e4a75a98cc125acc6baaf195790fb908.jpg)
തിരുവനന്തപുരം: പിരിച്ചുവിടല്‍ സുഗമമായില്ലെങ്കില്‍ ജീവനക്കാരോട് ക്ഷമ ചോദിക്കുന്നതായി പ്രമുഖ വിദ്യാഭ്യാസ ആപ്പായ ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ രവീന്ദ്രന്‍. ഇതുസംബന്ധിച്ച് അദ്ദേഹം ഇന്റേണല്‍ ഇമെയില്‍ പുറത്തിറക്കി.
മൊത്തം തൊഴില്‍ വെട്ടിക്കുറയ്ക്കല്‍ ഞങ്ങളുടെ മൊത്തം തൊഴിലാളികളുടെ അഞ്ച് ശതമാനത്തില്‍ കൂടുതലല്ലെന്ന് ഊന്നിപ്പറയാന്‍ ആഗ്രഹിക്കുന്നതായി ഇമെയിലില്‍ പറയുന്നു. പിരിച്ചുവിടല്‍ പ്രക്രിയ ഉദ്ദേശിച്ചതു പോലെ സുഗമമല്ലെങ്കില്‍ ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. ഈ പ്രക്രിയ സുഗമമായും കാര്യക്ഷമമായും പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കിലും തിരക്കുകൂട്ടാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ പിരിച്ചുവിടല്‍ ബാധിക്കപ്പെട്ട എല്ലാ ടീം അംഗങ്ങളെയും ഞങ്ങള്‍ വ്യക്തിഗതമായി അവര്‍ അര്‍ഹിക്കുന്ന മാന്യതയോടെയും സഹാനുഭൂതിയോടും അറിയിക്കുന്നു. മൊത്തത്തിലുള്ള ജോലി വെട്ടിക്കുറച്ചത് ഞങ്ങളുടെ മൊത്തം തൊഴിലാളികളുടെ അഞ്ച് ശതമാനത്തില്‍ കൂടുതലല്ലെന്ന് ഇന്റേണല്‍ ഇമെയിലില്‍ പറയുന്നു.
മൊത്തം തൊഴിലാളികളുടെ അഞ്ചു ശതമാനമായ 2500 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ബൈജൂസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇമെയില്‍. ബൈജൂസില്‍ ആകെ 50000 തൊഴിലാളികളാണുള്ളത്. തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കിലുള്ള ഓഫീസ് അടച്ചുപൂട്ടിയതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. രാജി വെക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്ന് ജീവനക്കാര്‍ ആരോപിച്ചിരുന്നു.