/kalakaumudi/media/post_banners/64b115df8bda9384dc1a6671d2a8bfbab271dbaada80528017b9433ab48b8b55.jpg)
സാന്‍ഫ്രാന്‍സിസ്‌കോ: മെറ്റയില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിടുന്നതില്‍ സ്ഥിരീകരമവുമായി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. മെറ്റ 11000 ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് സക്കര്‍ബര്‍ഗ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ പോസ്റ്റില്‍ അറിയിച്ചു. മൊത്തം ജീവനക്കാരുടെ 13 ശതമാനമാണ് വെട്ടിക്കുറച്ചിരിക്കുന്നത്.
ട്വിറ്റര്‍ ഏറ്റെടുക്കലിന് പിന്നാലെ ഇലോണ്‍ മസ്‌ക് 50 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് മെറ്റയുടെ നീക്കം. എന്നാല്‍ രണ്ട് സോഷ്യല്‍ മീഡിയ ഭീമന്‍മാരുടെയും പിരിച്ചുവിടല്‍ പ്രക്രിയ വ്യത്യസ്തമാണ്. ഇത്രയധികം ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിടാനുള്ള തീരുമാനമാണ് കമ്പനി ഇതുവരെ എടുത്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും ബുദ്ധിമുട്ടേറിയതെന്ന് സക്കര്‍ബര്‍ഗ് പറയുന്നു.
മെറ്റയിലെ ജോലി വെട്ടിക്കുറയ്ക്കല്‍ ലോകമെമ്പാടുമുള്ള ഓഫീസുകളിലെ ജീവനക്കാരെ ബാധിക്കും. ഇന്ത്യയിലും മെറ്റ ചില ജീവനക്കാരെ പിരിച്ചുവിടുന്നുണ്ട്. ജീവനക്കാരോട് പിരിഞ്ഞുപോകാന്‍ മെറ്റ ആവശ്യപ്പെടുന്നത് തന്റെ നിരീക്ഷണത്തിലാണെന്നും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നതായും സക്കര്‍ബര്‍ഗ് പറഞ്ഞു. തീരുമാനം എല്ലാവര്‍ക്കും ബുദ്ധിമുട്ടാണെന്ന് തനിക്കറിയാമെന്നും പിരിച്ചുവിടല്‍ ബാധിക്കപ്പെട്ടവരോട് ഖേദം പ്രകടിപ്പിക്കുന്നതായും മെറ്റ സിഇഒ കൂട്ടിച്ചേര്‍ത്തു.