/kalakaumudi/media/post_banners/61cbde3bdd4ba4752aec3f0c0c42d247127f822a8b053b5d05235f0d1a96842c.jpg)
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ വ്യവസായ സ്ഥാപനത്തിനുളള അവാര്‍ഡ് സി.എം.ആര്‍.എല്ലിന്. അമേരിക്കയിലെ ഇന്‍റര്‍നാഷണല്‍ ബ്രാന്‍ഡ് കണ്‍സള്‍ട്ടിംഗ് കോര്‍പ്പറേഷന്‍റെ ഇന്ത്യന്‍ വിഭാഗമായ ഐബിസി ഇന്‍ഫോ മീഡിയ മുംബയ് നല്‍കുന്ന ഈ വര്‍ഷത്തെ ഇന്ത്യാസ് മോസ്റ്റ് ട്രസ്റ്റഡ് കന്പനി അവാര്‍ഡാണ് ഡോ.ശശിധരന്‍ കര്‍ത്തയുടെ കൊച്ചിന്‍ മിനറല്‍സ് ആന്ഡ് റൂട്ടെല്‍ ലിമിറ്റഡിന് ലഭിച്ചിരിക്കുന്നത്. മൂംബയ് ലീല ഹോട്ടലി ല്‍ നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര ജലവിഭവശേഷി മന്ത്രി വിജയ് ശിവ്ദാരെയില്‍ നിന്നും സി.എം.ആര്‍.എല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.എസ്. എന്‍.ശശിധരന്‍ കര്‍ത്ത ഏറ്റുവാങ്ങി.
ഡോ.ശശിധരന്‍ കര്‍ത്തയുടെ അതുല്യവ്യക്തിപ്രഭാവം, നേതൃപാടവം, നൂതന ആശയങ്ങള്‍, സാമൂഹിക പ്രതിബദ്ധത,ആദരവ്, ഉപയോക്താക്കളുടെ വിശ്വാസ്യത, ക്രിയാത്മക പ്രവര്‍ത്തനം, തൊഴില്‍ സംസ്കാരം, വ്യവസായധര്‍മ്മം, ഇടപാടുകാരിലും വിതരണക്കാരിലുമുളള അചഞ്ചലമായ വിശ്വാസ്യത എന്നിവ അടിസ്ഥാനമാക്കിയാണ് അമേരിക്കയില്‍ രാജ്യാന്തര കണ്‍സള്‍ട്ടിംഗ് കോര്‍പറേഷന്‍ രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുളള കന്പനിയായി സിഎംആര്‍എല്ലിനെ തിരഞ്ഞെടുത്തത്.
ലോകത്തെ ഹൈടെക്ക് ടൈറ്റാനിയം ഉപയോഗത്തിന്‍റെ 30 ശതമാനവും സ ിഎംആര്‍എല്ലിന്‍റെ സിന്തറ്റിക് റൂട്ടൈലിനെ ആശ്രയിച്ചാണ് നിലകൊളളുന്നത്. കേരളമുഖ്യമന്ത്രിയില്‍ നിന്ന് ഔട്ട്സ്റ്റാന്‍ഡിംഗ് എന്‍റര്‍പ്രണര്‍ഛിപ്പ് അവാര്‍ഡും കൂടാതെ സംരംഭകനായ ഡോ.ശശിധരന്‍ കര്‍ത്ത മാന്‍ ഒഫ് ദി വിഷന്‍ അവാര്‍ഡും നേടിയിട്ടുണ്ട്.