
ദില്ലി: 7.3 ശതമാനം വളര്‍ച്ച ഇന്ത്യ അടുത്ത സാമ്പത്തിക വര്‍ഷം നേടുമെന്ന് പ്രതീക്ഷിക്കുന്നതായി ക്രിസില്‍ റേറ്റിംഗ്സ്. സുസ്ഥിരമായ ഫലം പൊതു തെരഞ്ഞെടുപ്പിലൂടെ ഉണ്ടാകുമെന്നും മഴ നന്നായി ലഭിക്കുമെന്നും ക്രിസില്‍ റേറ്റിംഗ്സ് ചൂണ്ടിക്കാട്ടി .കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എണ്ണവില അന്താരാഷ്ട്ര തലത്തില്‍ കുറവുണ്ടാകുമെന്നും ക്രിസില്‍ പറയുന്നു . സര്‍ക്കാര്‍ സാമ്പത്തിക ഏകീകരണ നടപടികള്‍ തുടർന്ന് പോകുമെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കി .സര്‍ക്കാരിനെ സംബന്ധിച്ച് ഇന്ത്യയുടെ സാമ്പത്തിക ആരോഗ്യം നിലനിർത്തുക എന്ന കാര്യം ഏറെ വെല്ലുവിളിയായി തന്നെ നിലനിൽക്കുമെന്നും ക്രിസില്‍ വ്യക്തമാക്കി .