സി.എസ്.ബി. ബാങ്കിന് ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ലാഭം 120 കോടി

ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 1.65 ശതമാനമായി കുറച്ചു. മൂലധന പര്യാപ്തത അനുപാതം 25.14 ശതമാനമാണ്.

author-image
parvathyanoop
New Update
സി.എസ്.ബി. ബാങ്കിന് ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ലാഭം 120 കോടി

കൊച്ചി: കേരളം ആസ്ഥാനമായുള്ള സിഎസ്ബി ബാങ്ക് 2022 ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 120.55 കോടി രൂപ അറ്റാദായം നേടി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ബാങ്ക് 118.57 കോടി രൂപ അറ്റാദായം നേടിയിരുന്നു.

അറ്റ പലിശ വരുമാനം 17 ശതമാനം ഉയര്‍ന്ന് 310.7 കോടി രൂപയിലെത്തിയപ്പോള്‍ പലിശയേതര വരുമാനം 25 ശതമാനം ഇടിഞ്ഞ് 44.9 കോടി രൂപയായി. ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 1.65 ശതമാനമായി കുറച്ചു. മൂലധന പര്യാപ്തത അനുപാതം 25.14 ശതമാനമാണ്.

csb bank