/kalakaumudi/media/post_banners/3e3cb2e8548bf6635bc33ffaf7a99eb0df8cff5888a2c69723f9fffe2c43d348.png)
കൊച്ചി: പ്രമുഖ പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് ക്യുഐപി (ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്മെന്റ്) വഴി 2500 കോടി രൂപയുടെ മൂലധന സമാഹരണം നടത്തി.
2021 ഓഗസ്റ്റ് 17-ന് ആരംഭിച്ച ക്യുഐപി 2021 ഓഗസ്റ്റ് 23-ന് അവസാനിച്ചു.
ക്യുഐപി പൂർണമായും സബ്സ്ക്രൈബ് ചെയ്യുകയും വിദേശത്തുനിന്നും ശക്തമായ പ്രതികരണം ലഭിക്കുകയും ചെയ്തു.
അവസാനമായി 2020 ഡിസംബറിൽ നൽകിയ ക്യുഐപി പൂർണ്ണമായും സബ്സ്ക്രൈബ് ചെയ്തിരുന്നു.
ഈ മൂലധന സമാഹരണം സിഇടി അനുപാതം മെച്ചപ്പെടുത്താൻ ബാങ്കിനെ പ്രാപ്തമാക്കുകയും, കൂടുതൽ ആസ്തി വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.