/kalakaumudi/media/post_banners/9da8539c268235910bf0fb0868719bc3fd733a709c7b5342fefe53456f8642dc.jpg)
ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രം പദ്ധതിയിടുന്നതായി റിപ്പോർട്ട്. 80 ശതമാനത്തിലധികം ഓഹരികൾ കൈവശമുള്ള ബാങ്കുകളുടെ 5-10 ശതമാനം ഓഹരികൾ വിറ്റഴിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോ ബാങ്ക് എന്നീ ആറ് ബാങ്കുകളിൽ സർക്കാരിന് 80 ശതമാനത്തിലധികമാണ് ഓഹരിയുള്ളത്.
പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വിലയിലുണ്ടായ മുന്നേറ്റത്തിൽ നിന്ന് നേട്ടമുണ്ടാക്കാൻ ആണ് സർക്കാർ ആലോചന.ബാങ്ക് ഓഫ് ഇന്ത്യയാണ് ഈ ആറ് ബാങ്കുകളിൽ ഏറ്റവും വലുത്. നിലവിലെ വിപണി മൂല്യത്തിൽ ബാങ്ക് ഓഫ് ഇന്ത്യയുടെ 10 ശതമാനം ഓഹരി വിറ്റാൽ 4,400 കോടി രൂപയാണ് സർക്കാരിന് നേടാനാവുക.
കൂടാതെ, ഈ ആറ് ബാങ്കുകളിൽ രണ്ടെണ്ണത്തിൽ ഓഹരി പങ്കാളിത്തം 26 ശതമാനമാക്കി കുറച്ചാൽ സർക്കാരിന് 28,000 മുതൽ 54,000 കോടി രൂപ വരെ സമാഹരിക്കാം. വലിയ പൊതുമേഖലാ ബാങ്കുകളിലെ ഓഹരികൾ വിൽക്കാൻ തീരുമാനിച്ചാൽ സർക്കാരിന് കൂടുതൽ പണം സ്വരൂപിക്കാൻ കഴിയും.