ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് പ്രഖ്യാപിച്ച് കേന്ദ്രം

ചെറുകിട സമ്പാദ്യ പദ്ധതികളുടെ പുതിയ പലിശ നിരക്ക് കേന്ദ്ര ധനമന്ത്രാലയം പ്രഖ്യാപിച്ചു.

author-image
anu
New Update
ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ചെറുകിട സമ്പാദ്യ പദ്ധതികളുടെ പുതിയ പലിശ നിരക്ക് കേന്ദ്ര ധനമന്ത്രാലയം പ്രഖ്യാപിച്ചു. ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള പാദത്തിലെ പലിശ നിരക്കാണ് പ്രഖ്യാപിച്ചത്. സേവിംഗ്സ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് 4 ശതമാനമായി തുടരും. പോസ്റ്റ് ഓഫീസ്- മൂന്നു വര്‍ഷത്തെ ടേം ഡിപ്പോസിറ്റ് 7.1 ശതമാനവും സുകന്യ സമൃദ്ധി യോജന പലിശ 8.2 ശതമാനവുമാണ് കൂട്ടിയത്.

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്‌കീം 8.2%, കിസാന്‍ വികാസ് പത്ര: 7.5% (മെച്യൂരിറ്റി കാലയളവ്: 115 മാസം), പോസ്റ്റ് ഓഫീസ് ഒരു വര്‍ഷ ടേം ഡിപ്പോസിറ്റ്: 6.9%, പോസ്റ്റ് ഓഫീസ് 2 വര്‍ഷ ടേം ഡിപ്പോസിറ്റ്: 7%, പോസ്റ്റ് ഓഫീസ് 5 വര്‍ഷ ടേം ഡിപ്പോസിറ്റ്: 7.5%, അഞ്ച് വര്‍ഷത്തെ റെക്കറിംഗ് നിക്ഷേപ പലിശ 6.7%,പ്രതിമാസ വരുമാന സ്‌കീം: 7.4 %, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റിന് 7.7 % എന്നിവ തുടരും. പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന് 7.1% വാര്‍ഷിക പലിശ നിരക്ക് തുടരും.

Business News Latest News