കൊക്കകോള ഇന്ത്യയുടെ ടിവിഎസ് എലിവേറ്റര്‍ ക്യാമ്പയിന്‍ ആരംഭിച്ചു

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി കൊക്കക്കോള ഇന്ത്യയുടെ ടി വി എസ് 'എലിവേറ്റര്‍' രാജ്യാന്തര ക്യാമ്പയിന്‍ ആരംഭിച്ചു. ഏഴ് വര്‍ഷമായി കൊക്കകോള കമ്പനി ഉപയോഗിക്കുന്ന 'ഓപ്പണ്‍ ഹാപ്പിനസ്' എന്ന ടാഗ്ലൈന്‍ 'ടെയ്സ്റ്റ് ദ ഫീലിങ്'ആക്കി മാറ്റി.

author-image
S R Krishnan
New Update
കൊക്കകോള ഇന്ത്യയുടെ ടിവിഎസ് എലിവേറ്റര്‍ ക്യാമ്പയിന്‍ ആരംഭിച്ചു

മുംബൈ: ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി കൊക്കക്കോള ഇന്ത്യയുടെ ടി വി എസ് 'എലിവേറ്റര്‍' രാജ്യാന്തര ക്യാമ്പയിന്‍ ആരംഭിച്ചു. ഏഴ് വര്‍ഷമായി കൊക്കകോള കമ്പനി ഉപയോഗിക്കുന്ന 'ഓപ്പണ്‍ ഹാപ്പിനസ്' എന്ന ടാഗ്ലൈന്‍ 'ടെയ്സ്റ്റ് ദ ഫീലിങ്'ആക്കി മാറ്റി. കോളയുടെ ബ്രാന്‍ഡ് അംബാസിഡറായ ദീപിക പദുക്കോണിന്റെ പരസ്യ ചിത്രം ക്യാമ്പയിനിന്റെ പ്രധാന ഘടകമാണ്.കൊക്കക്കോള ഇന്ത്യയുടെ ഒരു ദീര്‍ഘകാല ക്യാമ്പയിനാണ് 'എലിവേറ്റര്‍'.അലിയ ഭട്ട്, ഫര്‍ഹാന്‍ അക്തര്‍ തുടങ്ങിയവര്‍ കൊക്കക്കോള ഇന്ത്യയുടെ ഭാഗമായിരുന്നു. കോളയുടെ രാജ്യാന്തരത്തലത്തിലുള്ള മാറ്റങ്ങള്‍ ഇന്ത്യന്‍ വിപണിയിലും ഉണ്ടാവുമെന്ന് കൊക്കകോള അധികൃതര്‍ അറിയിച്ചു. 2016 ല്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയാണ് കോളയുടെ 'ടെയ്സ്റ്റ് ദ ഫീലിങ്' ക്യാമ്ബയിന്‍ ഇന്ത്യയില്‍ ആരംഭിച്ചത്.

Coca-Cola deepika padukone