By Shyma Mohan.27 01 2023
ശീതള പാനീയ വിപണിയിലെ കുത്തകയായ ആഗോള ഭീമന്‍ കൊക്കകോള ടെക്‌നോളജി മേഖലയിലേക്കും ചുവടുവെയ്ക്കുന്നു. ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ കൊക്കകോള പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. ടെക്‌നോളജി വിദഗ്ധന്‍ മുകുള്‍ ശര്‍മ്മയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
മാര്‍ച്ച് ആദ്യം കമ്പനി സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുന്നതിന് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയുമായി കൊക്കകോള കൈകോര്‍ക്കാന്‍ പദ്ധതിയിടുന്നതായും മുകുള്‍ ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു. പിന്നില്‍ കൊക്കകോളയുടെ ലോഗോയോട് കൂടിയുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ട്വീറ്റ്.