ഗുജറാത്തില്‍ 3000 കോടിയുടെ നിക്ഷേപത്തിന് ഒരുങ്ങി കൊക്ക കോള

ഗുജറാത്തില്‍ 3,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ഒരുങ്ങി കൊക്ക കോളയുടെ ബോട്ടിലിംഗ് വിഭാഗമായ ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ് ലിമിറ്റഡ്.

author-image
Priya
New Update
ഗുജറാത്തില്‍ 3000 കോടിയുടെ നിക്ഷേപത്തിന് ഒരുങ്ങി കൊക്ക കോള

മുംബൈ: ഗുജറാത്തില്‍ 3,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ഒരുങ്ങി കൊക്ക കോളയുടെ ബോട്ടിലിംഗ് വിഭാഗമായ ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ് ലിമിറ്റഡ്.

ഇന്ത്യയിലെ പാനീയ നിര്‍മ്മാതാക്കളായ കൊക്ക കോള ഇന്ത്യ, ഗുജറാത്തില്‍ ബിവറേജ് നിര്‍മാണത്തിനും അത്യാധുനിക സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനും ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

2026ല്‍ ആയിരിക്കും ഗുജറാത്തിലെ രാജ്കോട്ടില്‍ ഇവ പ്രവര്‍ത്തനം ആരംഭിക്കുക. ഗുജറാത്ത് സര്‍ക്കാര്‍ എല്ലാവിധത്തിലുള്ള പിന്തുണയും നല്‍കുന്നുണ്ടെന്നും ആവശ്യമായ എല്ലാ അനുമതികളും രജിസ്‌ട്രേഷനുകളും അംഗീകാരങ്ങളും ക്ലിയറന്‍സുകളും സമയബന്ധിതമായി നേടുന്നതിന് ഇത് സഹായകമാകുമെന്നും എച്ച്‌സിസിബി പ്രസ്താവനയില്‍ പറഞ്ഞു.

ഖേദ ജില്ലയിലെ ഗോബ്ലെജിലും അഹമ്മദാബാദ് ജില്ലയിലെ സാനന്ദിലും എച്ച്സിസിബി ഇതിനകം തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എച്ച്സിസിബിയുടെ സംസ്ഥാനത്തെ മൊത്തം ജീവനക്കാരുടെ എണ്ണം 3000 ത്തോളമാകും എന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയിലുടനീളം എച്ച്സിസിബി 16 ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. അവിടെ ഏഴ് വിഭാഗങ്ങളിലായി 60 ഉല്‍പ്പന്നങ്ങള്‍ എച്ച്സിസിബി നിര്‍മ്മിക്കുന്നു. 2023 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, എച്ച്സിസിബി 12,735.12 കോടി രൂപയുടെ വരുമാനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

gujarat Coca Cola