ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയില്‍ കയര്‍ ബോര്‍ഡിന് ഗോള്‍ഡ് മെഡല്‍

By Web Desk.28 11 2023

imran-azhar

 

ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയില്‍ മികച്ച പവലിയനുള്ള അവാര്‍ഡ് ഐടിപിഒ ചെയര്‍മാന്‍ & എംഡി പ്രദീപ് സിംഗ് ഖരോലയില്‍ നിന്ന് കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡി കുപ്പുരാമുവും സെക്രട്ടറി ജെ കെ ശുക്ലയും ചേര്‍ന്ന് സ്വീകരിക്കുന്നു

 

ഡല്‍ഹി: ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയില്‍ മികച്ച എക്‌സിബിറ്ററിനുള്ള ഗോള്‍ഡ് മെഡല്‍ സ്വന്തമാക്കി കയര്‍ ബോര്‍ഡ്. കഴിഞ്ഞ വര്‍ഷം സില്‍വര്‍ മെഡല്‍ നേടിയിരുന്നു. ഇത്തവണ വിദേശ രാജ്യങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്ത വ്യാപാരമേളയിലാണ് ഈ നേട്ടം കയര്‍ ബോര്‍ഡ് സ്വന്തമാക്കിയത്. ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്‍ സിഎംഡി പ്രദീപ് സിംഗ് ഖരോള അവാര്‍ഡ് സമ്മാനിച്ചു. കയര്‍ ഉല്പന്നങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന നൂതന ഉപകരണങ്ങള്‍ പവലിയനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

 

കാര്യക്ഷമമായ മലിനീകരണ നിയന്ത്രണത്തിന്, പ്രത്യേകിച്ച് നഗരങ്ങളില്‍, സുസ്ഥിര ജൈവ ഉല്പന്നങ്ങളായ കയര്‍ കംപോസ്റ്റ്, പിത്ത്, വുഡ്, പ്ലൈ, കയര്‍ കൊണ്ടുളള പൂന്തോട്ട ഉല്പന്നങ്ങള്‍, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ എന്നിവയെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ മേളയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. പുതിയ ഡിജിറ്റല്‍ സേവനത്തിനും തുടക്കം കുറിച്ചു.

 

 

 

OTHER SECTIONS