By Shyma Mohan.22 09 2022
ന്യൂഡല്‍ഹി: ജ്രനപ്രിയ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും 11 ദിവസത്തെ അവധി പ്രഖ്യാപിച്ചു.
ജീവനക്കാരുടെ മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായാണ് 11 ദിവസത്തെ റീസെറ്റ് ആന്റ് റീചാര്‍ജ് ബ്രേക്ക് പ്രഖ്യാപിച്ചത്. തിരക്കേറിയ ഉത്സവ സീസണിനുശേഷം ജോലിയില്‍ നിന്ന് പൂര്‍ണ്ണമായും മനസ്സ് മാറ്റുന്നതിനും മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കാനും ജീവനക്കാരെ അനുവദിക്കുന്നതിനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് കമ്പനി വെളിപ്പെടുത്തി.
സ്ഥാപകനും സിടിഒയുമായ സഞ്ജീവ് ബര്‍ണ്‍വാളാണ് ട്വിറ്ററില്‍ അറിയിച്ചത്. മാനസികാരോഗ്യത്തിന് തൊഴില്‍ ജീവിത ബാലന്‍സ് പരമപ്രധാനമാണെന്നും സഞ്ജീവ് കുറിച്ചു.