/kalakaumudi/media/post_banners/3ffc636cffd8512c1a139bdc1d27b42010879c46809d1c29a222eca9a00a1a96.jpg)
ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഏല്‍പ്പിച്ച് ആഘാതത്തില്‍ നിന്ന് കരകയറാനാകാതെ അദാനി ഗ്രൂപ്പ്. ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു.
വ്യാഴാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ അംബുജ സിമന്റ്‌സ് ഒഴികെ അദാനി ഗ്രൂപ്പിന് കീഴിലെ മറ്റെല്ലാ ഓഹരികളും നഷ്ടം രേഖപ്പെടുത്തി. 26.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അംബുജ സിമന്റ് 5.52 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ മറ്റെല്ലാ ഓഹരികളും വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍ എന്നിവ ലോവര്‍ സര്‍ക്യൂട്ടായ പത്തു ശതമാനത്തിലേക്ക് ഇടിഞ്ഞു. എന്‍ഡിടിവി, അദാനി പവര്‍, അദാനി വില്‍മര്‍ എന്നിവ അഞ്ച് ശതമാനത്തിന്റെ ലോവര്‍ സര്‍ക്യൂട്ടിലേക്ക് ഇടിഞ്ഞു. അദാനി പോര്‍ട്‌സ് 6.60 ശതമാനവും എസിസി 0.28 ശതമാനവും ഇടിഞ്ഞു. അദാനി എന്റര്‍പ്രൈസസ് ഉള്‍പ്പെടെ മിക്ക ഓഹരികളും വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെയായിരുന്നെങ്കിലും പിന്നീട് കനത്ത ഇടിവിലേക്ക് വീഴുകയായിരുന്നു. ഫോബ്‌സിന്റെ ലോക സമ്പന്ന പട്ടികയില്‍ വീണ്ടും അദാനി പുറകിലായി. നിലവില്‍ 16ാം സ്ഥാനത്തേക്കാണ് അദാനി പിന്തള്ളപ്പെട്ടിരിക്കുന്നത്.
എന്‍എസ്ഇ നിഫ്റ്റി ഇന്ന് 0.03 ശതമാനം നഷ്ടത്തില്‍ 17610ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 0.38 ശതമാനം നേട്ടത്തില്‍ 59,932ല്‍ ക്ലോസ് ചെയ്തു.