
ബെയ്‌ജിങ്: ചൈനയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ കഴിഞ്ഞ വര്‍ഷം വന്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ടുകള്‍. 6.7 ശതമാനത്തിന്റെ കുറവുണ്ടായതായാണ് കണക്കുകള്‍. 26 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണ് കഴിഞ്ഞവര്‍ഷത്തേതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദേശീയ സ്‌റ്റാറ്റിസ്‌റ്റിക്കല്‍ ബ്യൂറോയാണ് വിവരം പുറത്തു വിട്ടത്. ലോകത്തിലെ പ്രധാന സാമ്പത്തിക ശക്‌തിയെന്നു വിശേഷിപ്പിക്കുന്ന ചൈനയുടെ വര്‍ഷങ്ങളായുള്ള കുതിപ്പിനാണ് ഇതോടെ കടിഞ്ഞാണ്‍ വീണിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപിന്റെ കടന്നുവരവാണ് തിരിച്ചടിക്കു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.